Covid Second Wave: രാജ്യത്തെ പ്രതിദിന കോവിഡ് കണക്കുകൾ മൂന്നര ലക്ഷത്തിലേക്ക്; 2,263 പേർ കൂടി മരണപ്പെട്ടു
കഴിഞ്ഞ 24 മണിക്കൂറുകളിൽ മാത്രം രോഗം സ്ഥിരീകരിച്ചത് 3.32 ലക്ഷം പേർക്കാണ്. ഇന്ത്യയിൽ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 1.62 കോടിയായി ഉയർന്നു.
New Delhi: രാജ്യത്ത് കോവിഡ് (Covid 19) രോഗബാധയുടെ പ്രതിദിന കണക്കുകൾ മൂന്നര ലക്ഷത്തിലേക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറുകളിൽ മാത്രം രോഗം സ്ഥിരീകരിച്ചത് 3.32 ലക്ഷം പേർക്കാണ്. ഇതോട് കൂടി ഇന്ത്യയിൽ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 1.62 കോടിയായി ഉയർന്നു. ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ് കണക്കുകളാണ് ഇപ്പോൾ ഇന്ത്യയിൽ രേഖപ്പെടുത്തി കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറുകളിൽ 2,263 പേർ കൂടി കോവിഡ് രോഗബാധ മൂലം മരണപ്പെട്ടു. ഇന്ത്യയിലെ വിവിധ ആശുപത്രികളിൽ വൻ ഓക്സിജൻ (Oxygen) ക്ഷാമമാണ് ഇപ്പോൾ നേരിട്ട് കൊണ്ടിരിക്കുന്നത്. തുടർച്ചയായ രണ്ടാം ദിവസമാണ് രാജ്യത്തെ കോവിഡ് പ്രതിദിന കണക്കുകൾ 3 ലക്ഷം കടക്കുന്നത്.
ALSO READ: മഹാരാഷ്ട്രയിൽ കൊവിഡ് ആശുപത്രിയിൽ തീപിടിത്തം- കൊവിഡ് ചികിത്സയിലിരുന്ന 13 പേർ മരിച്ചു
ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ് കണക്ക് 2,97,430 ആയിരുന്നു.. ഇതിനെ കടത്തി വെട്ടി കൊണ്ടാണ് രാജ്യത്ത് കഴിഞ്ഞ 2 ദിവസങ്ങളായി 3 ലക്ഷത്തിലധികം പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ച് കൊണ്ടിരിക്കുന്നത്.
രാജ്യം കടുത്ത ആരോഗ്യ പ്രതിസന്ധിയാണ് ഇപ്പോൾ നേരിട്ട് കൊണ്ടിരിക്കുന്നത്. ചികിത്സയ്ക്ക് ആവശ്യമായ ഓക്സിജൻ, ആശുപത്രി കിടക്കകൾ, കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ആന്റി വൈറൽ ഡ്രഗായ റംഡിസിവിർ (Remidisivir) എന്നിവയ്ക്ക് കനത്ത ക്ഷാമമാണ് ഇപ്പോൾ രാജ്യത്ത് ഉള്ളത്. ഇതുവരെ 1.86 ലക്ഷം ആളുകൾ ഇന്ത്യയിൽ കോവിഡ് രോഗബാധ മൂലം മരണപ്പെട്ടിട്ടുണ്ട്.
ALSO READ: കൊവിഡ് വ്യാപനം രൂക്ഷം; ഡൽഹിയിലെ ആരോഗ്യ സംവിധാനം പ്രതിസന്ധിയിൽ
ഏപ്രിൽ 15 ന് ശേഷം രാജ്യത്ത് ദിനം പ്രതി 2 ലക്ഷത്തിൽ കൂടുതൽ ആളുകൾക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ആരോഗ്യ വിദഗ്ദ്ധരുടെ കണക്കുകൾ അനുസരിച്ച് കോവിഡ് രോഗബാധയുടെ രണ്ടാം തരംഗം രാജ്യത്ത് ഇനിയും അതിന്റെ ഏറ്റവും ഉയർന്ന നിലയിലേക്ക് എത്തിയിട്ടില്ല. കേരളം (Kerala) ഉൾപ്പടെയുള്ള 5 സംസ്ഥാനങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്.
ALSO READ: ഓക്സിജൻ ക്ഷാമം രൂക്ഷം; ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിൽ 24 മണിക്കൂറിനിടെ 25 മരണം
രാജ്യത്ത് ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിക്കുന്നത് മഹാരാഷ്ട്രയിൽ (Maharashtra) നിന്നാണ്. കഴിഞ്ഞ 24 മണിക്കൂറുകളിൽ മാത്രം മഹാരാഷ്ട്രയിൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 67,013 പേർക്കാണ്. ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ പോലും മഹാരാഷ്ട്രയിൽ പ്രതിദിന കോവിഡ് കണക്കുകൾ കുറയാത്തത് വൻ ആശങ്കയാണ് ഉയർത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...