Thiruvananthapuram : കോവിഡ് പ്രതിരോധത്തിൽ തദ്ദേശ സ്വയംഭരണ (Local Body) സ്ഥാപനങ്ങളുടെ പങ്കാളിത്തം പരമ പ്രധാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (CM Pinarayi Vijayan) പറഞ്ഞു. ഒന്നാംഘട്ട കോവിഡ് വ്യാപനത്തെ നേരിടാനും അതിജീവിക്കാനും സാധ്യമായതിന്റെ പ്രധാന ഘടകങ്ങളിലൊന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സജീവമായ ഇടപെടലാണെന്ന് മുഖ്യമന്ത്രി.
പുതിയ ഭരണസമിതികൾ തദ്ദേശ സ്ഥാപനങ്ങളിൽ അധികാരത്തിൽ വന്നു. ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാനും തദ്ദേശ സ്ഥാപനങ്ങളുടെ പ്രധാന പങ്കാളിത്തം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ALSO READ : കൊവിഡ് വ്യാപനം; കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങി അതിഥി തൊഴിലാളികൾ
തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ജനങ്ങൾക്ക് മൈക്ക് ഉപയോഗിച്ചുകൊണ്ടുള്ള മുന്നറിയിപ്പു നൽകൽ, ആവശ്യമായ നോട്ടീസ്, പോസ്റ്ററുകൾ ഒട്ടിക്കൽ എന്നിവ തദ്ദേശ സ്ഥാപന പരിധിയിൽ സംഘടിപ്പിക്കണം. വായനശാല, ക്ലബ്ബുകൾ തുടങ്ങി ആളുകൾ എത്തിച്ചേരുന്ന പൊതുഇടങ്ങളിൽ ആ പ്രദേശത്തെ കോവിഡ് അവസ്ഥ പ്രദർശിപ്പിക്കാനും ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്താനും തദ്ദേശസ്ഥാപനങ്ങൾ തയ്യാറാകണമെന്ന് മുഖ്യമന്ത്രി ഇന്ന് നടത്തിയ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
വീടുകളിൽ കഴിയുന്ന രോഗികൾക്ക് ഭക്ഷണം ലഭിക്കാൻ പ്രയാസം നേരിടും. അവർക്ക് ഭക്ഷണം, മരുന്ന് തുടങ്ങിയവ എത്തിക്കാനും തദ്ദേശ സ്ഥാപനങ്ങളുടെ മുൻകൈ ഉണ്ടാകണം. വാർഡ് അംഗത്തിന്റെ നേതൃത്വത്തിൽ വാർഡ്തല സമിതികൾ പുനരുജ്ജീവിപ്പിക്കണം. ആശാവർക്കർ, ആരോഗ്യ പ്രവർത്തകൻ, പോലീസ് പ്രതിനിധി, റവന്യു ജീവനക്കാരൻ, വോളണ്ടിയർ എന്നിവർ സമിതിയിൽ ഉണ്ടാവണം.
നേരത്തെ നിലവിലുണ്ടായിരുന്ന വാളണ്ടിയർ പദ്ധതി ഫലപ്രദമാക്കണം. ചിലരെങ്കിലും ഒഴിവായി പോയിട്ടുണ്ടാകും. പുതിയ വളണ്ടിയർമാരെ ആവശ്യമെങ്കിൽ കണ്ടെത്തി സജ്ജമാക്കണം. അത് കൂടുതൽ ആവശ്യമുള്ള ഘട്ടമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...