മഹാരാഷ്ട്രയിൽ കൊവിഡ് ആശുപത്രിയിൽ തീപിടിത്തം- കൊവിഡ് ചികിത്സയിലിരുന്ന 13 പേർ മരിച്ചു

മരിച്ചവരെല്ലാം കൊവിഡ് ചികിത്സയിൽ ഉണ്ടായിരുന്നവരാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ

Written by - Zee Hindustan Malayalam Desk | Last Updated : Apr 23, 2021, 09:13 AM IST
  • മരിച്ചവരെല്ലാം കൊവിഡ് ചികിത്സയിൽ ഉണ്ടായിരുന്നവരാണ്
  • മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ
  • പാൽഘർ ജില്ലയിലെ വിരാറിൽ വിജയ് വല്ലഭ് ആശുപത്രിയിലാണ് അപകടം
  • പുലർച്ചെ 3.15ഓടെയാണ് തീപിടിത്തമുണ്ടായത്.
മഹാരാഷ്ട്രയിൽ കൊവിഡ് ആശുപത്രിയിൽ തീപിടിത്തം- കൊവിഡ് ചികിത്സയിലിരുന്ന 13 പേർ മരിച്ചു

മുംബൈ: മഹാരാഷ്ട്രയിൽ കൊവിഡ് (Covid) ആശുപത്രിയിൽ തീപിടിത്തം. 13 രോ​ഗികൾ മരിച്ചു (Death). പാൽഘർ ജില്ലയിലെ വിരാറിൽ വിജയ് വല്ലഭ് ആശുപത്രിയിലാണ് അപകടം. പുലർച്ചെ 3.15ഓടെയാണ് തീപിടിത്തമുണ്ടായത്. തീവ്രപരിചരണ വിഭാ​ഗത്തിലെ എയർ കണ്ടീഷണറിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നി​ഗമനം.

കൊവിഡ് (Covid) ചികിത്സയിലിരുന്നവരാണ് മരിച്ചവരെല്ലാം. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. അ​ഗ്നിരക്ഷാ സേന ഉൾപ്പെടെയുള്ള  രക്ഷാപ്രവർത്തകർ ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ്. പരിക്കേറ്റവരെ അടുത്തുള്ള മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

More Stories

Trending News