Covid testing: Indian Army കോവിഡ് വൈറസിനെ കണ്ടെത്താൻ നായകൾക്ക് പരിശീലനം നൽകുന്നു
നേരത്തെ മലേറിയ.പാർക്കിൻസൺ,തുടങ്ങിയവ കണ്ടെത്താൻ നായകളെ ഉപയോഗിച്ചിട്ടുണ്ടെങ്കിലും ഇത്തരമൊരു ആവശ്യത്തിന് ഇതാദ്യമായാണ്
ന്യൂഡൽഹി: ടെസ്റ്റിങ്ങ് കാലതാമസം,സാങ്കേതിക തടസ്സം എന്നിവ ഒഴിവാക്കാൻ ഇന്ത്യൻ ആർമി നായകൾക്ക് പരിശീലനം നൽകുന്നു. വിയർപ്പ്,മൂത്രം എന്നിവയുടെ സാമ്പിളുകളിൽ നിന്നും വൈറസിനെ കണ്ടെത്താനാണ് പരിശീലനം നൽകുന്നത്. നേരത്തെ കേരളാ പോലീസും ഇത്തരത്തിൽ കോവിഡ് പരിശീലനം നായകളിലേക്ക് എത്തിക്കാനുള്ള പരിശീല പരിപാടികൾ ആവിഷ്കരിച്ചിരുന്നു.ഇന്ത്യൻ കരസേനയുടെ തന്നെ ലാബ്രഡോർ, ചിപ്പിപ്പരായ് എന്നി വിഭാഗങ്ങളിൽപ്പെട്ട നായ്ക്കളെയാണ് പരിശീലിപ്പിക്കുന്നത്. രാജ്യത്ത് ഇതാദ്യമായാണ് കോവിഡ് കണ്ടെത്താൻ നായകളെ ഉപയോഗിക്കുന്നത്.
കോവിഡ്(Covid) പ്രതിരോധത്തിൽ വൈറസിനെ കണ്ടെത്തുന്നതിന് നായ്ക്കളുടെ സേവനം മുതൽക്കൂട്ടാകുമെന്നാണ് കരേസനയുടെ കണക്കുകൂട്ടൽ. കോവിഡ് വൈറസ് ബാധ കണ്ടെത്തുന്നതിൽ പരിശീലനം നേടിയ നായ്ക്കളുടെ സേവനം 95 ശതമാനം ഫലപ്രദമാണെന്ന് കരസേന അറിയിച്ചു.
ALSO READ: Govt Employees Strike: സംസ്ഥാനത്തെ സർക്കാർ ജീവനക്കാർ ഇന്ന് പണിമുടക്കും, ഡയസ്‌നോൺ ബാധകമെന്ന് സർക്കാർ
വൈറസ് ബാധ കണ്ടെത്തുന്നതിന് നായ്ക്കളുടെ സേവനം ആരംഭിച്ചതായും കരസേന അറിയിച്ചു.കൂടാതെ, നായ്ക്കൾക്ക് വൈറസ്(Virus) ബാധ ഏൽക്കാതിരിക്കാൻ ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് കേണൽ സുരേന്ദർ സെയ്‌നി അറിയിച്ചു.
ALSO READ: പ്രശസ്ത ഗായകൻ M.S Naseem അന്തരിച്ചു
സേനയിലെ ബോംബ് സ്ക്വാഡ്,നർകോട്ടിക്സ് പരിശോധന,രക്ഷാ പ്രവർത്തനങ്ങൾ എന്നിവക്കെല്ലാം സൈന്യം ഉപയോഗിക്കുന്നത് ഇൗ സ്നിഫർ ഡോഗുകളെയാണ്. ഡൽഹി(Delhi) കന്റോൺമെന്റ് മിലിട്ടറി വെറ്റിനറി ആശുപത്രിയിൽ ഇത് സംബന്ധിച്ച് ഒരു ഡെമോ സംഘടിപ്പിച്ചിരുന്നു. യു.കെ,ഫ്രാൻസ്,റഷ്യ,ജർമനി,ലെബനൻ,യു.എ.ഇ തുടങ്ങിയ രാജ്യങ്ങളും കോവിഡ് കണ്ടെത്താനായി നായകളെ ഉപയോഗിക്കുന്നുണ്ട്.
നേരത്തെ മലേറിയ.പാർക്കിൻസൺ,തുടങ്ങിയവ കണ്ടെത്താൻ നായകളെ ഉപയോഗിച്ചിട്ടുണ്ടെങ്കിലും ഇത്തരമൊരു ആവശ്യത്തിന് ഇതാദ്യമായാണ്.സെപ്റ്റംബറിലെ ഇവയുടെ പരിശീലനത്തിന് ശേഷം നായകളെ ഡൽഹിയിലെ സൈന്യത്തിന്റെ(Indian Army) ട്രാൻസിറ്റ് ക്യാമ്പുകളിലെത്തിക്കുമെന്ന് സൈനീക വൃത്തങ്ങൾ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.