പ്രശസ്ത ഗായകൻ M.S Naseem അന്തരിച്ചു

പക്ഷാഘാതം ബാധിച്ച് ഏറെക്കാലമായി ചികിത്സയിലായിരുന്ന അദ്ദേഹം. സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു   

Written by - Zee Malayalam News Desk | Last Updated : Feb 10, 2021, 09:08 AM IST
  • കഴിഞ്ഞ 10 വർഷമായി പക്ഷാഘാതം വന്ന് ചലനശേഷി നഷ്ടപ്പെട്ട അവസ്ഥയിൽ ആയിരുന്നു അദ്ദേഹം.
  • വളരെ ചെറുപ്പത്തിൽ തന്നെ സംഗീത ലോകത്തേയ്ക്ക് കടന്നുവന്ന നസീം മൂവായിരത്തിലേറെ ഗാനമേളകളാണ് ഇന്ത്യയിലും പുറത്തുമായി അവതരിപ്പിച്ചത്.
  • ആകാശവാണിയിലേയും ദൂരദർശനിലേയും സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം.
പ്രശസ്ത ഗായകൻ M.S Naseem അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത ഗായകൻ എം. എസ് നസീം (M.S.Naseem) അന്തരിച്ചു. പക്ഷാഘാതം ബാധിച്ച് ഏറെക്കാലമായി ചികിത്സയിലായിരുന്ന അദ്ദേഹം. സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ 10 വർഷമായി പക്ഷാഘാതം വന്ന് ചലനശേഷി നഷ്ടപ്പെട്ട അവസ്ഥയിൽ ആയിരുന്നു അദ്ദേഹം. 

വളരെ ചെറുപ്പത്തിൽ തന്നെ സംഗീത ലോകത്തേയ്ക്ക് കടന്നുവന്ന നസീം (MS Naseem) മൂവായിരത്തിലേറെ ഗാനമേളകളാണ് ഇതുവരെ ഇന്ത്യയിലും പുറത്തുമായി അവതരിപ്പിച്ചത്. കൂടാതെ നാടകങ്ങളിലെ ശ്രേദ്ധേയനായ ഗായകൻ കൂടിയായിരുന്നു അദ്ദേഹം.  നിരവധി സിനിമകളിലും നസീം പാടിയിട്ടുണ്ട്. 

ആകാശവാണിയിലേയും ദൂരദർശനിലേയും (Doordarshan) സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. ഗായകനായി മാത്രം ഒതുങ്ങാതെ സിനിമ, നാടക, ലളിത, ഗസൽ സംഗീതചരിത്രത്തെ കുറിച്ച് പഠിക്കുവാനും അത് ഭാവി തലമുറയ്ക്കായി രേഖപ്പെടുത്തുവാനും അദ്ദേഹം നല്ല രീതിയിൽ ശ്രമിച്ചിരുന്നു. അതിന്റെ ഭാഗമായി അദ്ദേഹം കഴക്കൂട്ടത്തെ തന്റെ മേടയിൽ വീട് ഒരു സംഗീത മ്യൂസിയമാക്കി മാറ്റുകയും ചെയ്തിരുന്നു. 

Also Read: വീടിന്റെ വാടക Paytm ലൂടെ അടക്കൂ.. 1000 രൂപ നേടൂ! ചെയ്യേണ്ടത്? 

ദൂരദർശൻ തുടർച്ചയായി സംപ്രേഷണം ചെയ്ത ആദ്യ സംഗീത പരമ്പരയായ  'ആയിരം ഗാനങ്ങൾതൻ ആനന്ദലഹരി' എന്ന ഡോക്യുമെന്ററിയുടെ അമരക്കാരനായിരുന്നു അദ്ദേഹം.  നിരവധി ഡോക്യുമെന്ററികൾ സംവിധാനം ചെയ്ത നസീമിന്റെ 'മിഴാവ്' എന്ന ചിത്രത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. 1997ൽ മികച്ച ഗായകനുള്ള സംഗീത നാടക അക്കാദമി പുരസ്‌കാരം (Sangeetha Nataka Academy Award), നാലുതവണ സംസ്ഥാന സർക്കാരിന്റെ ടിവി അവാർഡ്, 2001ൽ കുവൈത്തിലെ സ്മൃതി എ എം രാജ പുരസ്‌കാരം, 2001ൽ സോളാർ ഫിലിം സൊസൈറ്റി പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങളും അംഗീകാരങ്ങളും നേടിയിട്ടുള്ള അതുല്യനായ കലാപ്രതിഭയായിരുന്നു എംഎസ് നസീം.   

എം.എ, ബി.എഡ്കാരനായ നസീം 27 വർഷം കെഎസ്ഇബിയിൽ (KSEB) പ്രവർത്തിച്ചിരുന്നു.  ശേഷം 2003ൽ സൂപ്രണ്ടായിരിക്കെ സ്വയം വിരമിച്ച് മുഴുസമയ സംഗീത പ്രവർത്തകനായി മാറുകയായിരുന്നു.  നസീമിന്റെ മരണത്തിൽ സാംസ്ക്കാരിക മന്ത്രി എകെ ബാലൻ അനുശോചനമറിയിച്ചിട്ടുണ്ട്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News