Indore: മധ്യപ്രദേശിലെ ഇൻഡോറിൽ (Indore) 5000 പാകിസ്താനി അഭയാർഥികൾക്ക് (Pakistani Refugees) കോവിഡ് വാക്‌സിൻ (Covid Vaccine) നൽകുമെന്ന് ഞായറാഴ്ച്ച അറിയിച്ചു. ഹിന്ദു സിന്ധി സമുദായത്തിൽപ്പെടുന്ന അഭ്യർഥികൾക്കാണ് വാക്‌സിൻ നല്കാൻ ഒരുങ്ങുന്നത്. അഭയാർഥികളുടെ ആവശ്യപ്രകാരമാണ് വാക്‌സിനേഷൻ നൽകുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഹിന്ദു സിന്ധി സമുദായത്തിന്റെ പാകിസ്താനി (Pakistan)അഭയാർഥികളുടെ പ്രതിനിധി ആവശ്യപ്പെട്ടതിനെ തുടർന്നാണ് അവർക്ക് കോവിഡ് രോഗാ പ്രതിരോധത്തിനുള്ള വാക്‌സിൻ നല്കാൻ തീരുമാനിച്ചതെന്ന് ജില്ലാ ഇമ്യൂണൈസേഷൻ ഓഫീസറായ ഡോക്ടർ പ്രവീൺ ജാഡയ  പറഞ്ഞു.


ALSO READ: Delhi Unlock 3.0: മുഖ്യമന്ത്രി Arvind Kejriwal കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു, എന്ത് തുറക്കും എന്ത് അടക്കും അറിയാം..


അഭയാർഥികളുടെ അഭ്യർഥനയെ തുടർന്ന് സംസ്ഥാന സർക്കാരിനെ സമീപിക്കുകയും സർക്കാരിന്റെ അനുമതി  ലഭിക്കുകയും ചെയ്തതിനെ തുടർന്നാണ് വാക്‌സിനേഷൻ നല്കാൻ തീരുമാനിച്ചതെന്ന് ഡോക്ടർ പ്രവീൺ ജാഡയ പറഞ്ഞു. പാസ്സ്‌പോർട്ട് തിരിച്ചറിയൽ കാർഡായി ഉപയോഗിച്ച് വാക്‌സിൻ (Covid Vaccine) സ്വീകരിക്കാമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.


ALSO READ: Covid Third Wave In Children: കോവിഡ് മൂന്നാം തരംഗം കുട്ടികളിൽ തീവ്രമാകാൻ സാധ്യതയില്ലെന്ന് പഠനം


ഏകദേശം 5000 ത്തോളം പാകിസ്താനി അഭ്യർഥികളാണ് പ്രദേശത്തുള്ളതെന്നും കൂടുതൽ പേരും നഗരത്തിലെ സിന്ധി കോളനിയിലാണ് താമസമാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രായപൂർത്തിയായ എല്ലാവര്ക്കും വാക്‌സിനേഷൻ നൽകാനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മുമ്പ് ഒരു ഡച്ച് പൗരനും വാക്‌സിനേഷൻ നൽകിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.


ALSO READ: COVID Vaccine കേരളം വീട്ടിലെത്തിച്ചു നൽകുന്നു, എന്തുകൊണ്ട് ബാക്കിയുള്ള സംസ്ഥാനങ്ങളിൽ നടക്കുന്നില്ല? : Bombay High Court


മധ്യപ്രദേശിൽ കോവിഡ് രോഗബാധ ഏറ്റവും രൂക്ഷമായി ബാധിച്ചത് ഇൻഡോറിലായിരുന്നു. മധ്യപ്രദേശിൽ ഇതുവരെ 152 ലക്ഷം പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. അത്കൂടാതെ കണക്കുകൾ സൂചിപ്പിക്കുന്നതനുസരിച്ച് 1370 പേർ ഇത്വരെ കോവിഡ് രോഗബാധ മൂലം മരണപ്പെടുകയും ചെയ്തിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.