COVID Vaccine കേരളം വീട്ടിലെത്തിച്ചു നൽകുന്നു, എന്തുകൊണ്ട് ബാക്കിയുള്ള സംസ്ഥാനങ്ങളിൽ നടക്കുന്നില്ല? : Bombay High Court

കോവിഡ് വാക്സിനുകൾ വീടുകളിൽ എത്തിച്ച് നൽകാൻ സാധ്യമല്ല എന്ന കേന്ദ്ര നിലപാടിനെ വിമർശിച്ചാണ് കോടതി ഈ ചോദ്യം ചോദിച്ചത്.

Written by - Zee Malayalam News Desk | Last Updated : Jun 12, 2021, 08:23 PM IST
  • കിടപ്പു രോഗികൾക്ക് വീടുകളിൽ വാക്സിൻ എത്തിച്ച് നൽകി വജയകരമായി തുടരുന്ന കേരളത്തിന്റെയും ജമ്മു കാശ്മീരിന്റെയും നയത്തെ കുറിച്ച് കേന്ദ്ര സർക്കാരിന് എന്താണ് പറയാനുള്ളതെന്ന് കോടതി എടുത്ത് ചോദിക്കുകയും ചെയ്തു.
  • മുംബൈയിൽ ഒരു മുതിർന്ന രാഷട്രീയ നേതാതവിന് കോവിഡ് വാക്സിൻ എന്ത് അടിസ്ഥാനത്തിലാണെന്ന് ബിഎംസിയോട് കോടതി ചോദിച്ചു.
  • ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദീപാങ്കർ ദത്ത, ജസ്റ്റിസ് ജി എസ് കുൽക്കർണി എന്നിവരടങ്ങിയ ബഞ്ചാണ് കേസ് പരിഗണിച്ചത്.
  • കേസ് വീണ്ടും നാളെ കഴിഞ്ഞ് ജൂൺ 14ന് പരിഗണിക്കുന്നതാണ്.
COVID Vaccine കേരളം വീട്ടിലെത്തിച്ചു നൽകുന്നു, എന്തുകൊണ്ട് ബാക്കിയുള്ള സംസ്ഥാനങ്ങളിൽ നടക്കുന്നില്ല? : Bombay High Court

Mumbai : കേരളവും (Kerala) ജമ്മു കാശ്മീരും (Jammu & Kashmir) വീടുകളിൽ എത്തിച്ച് വാക്സിൻ നൽകുമ്പോൾ എന്തുകൊണ്ട് മറ്റു സംസ്ഥാനങ്ങളിൽ നടക്കുന്നില്ല എന്ന് ബോംബെ ഹൈക്കേടതി (Bombay High Court) കേന്ദ്ര സർക്കാരിനോട് ചോദിച്ചു. കോവിഡ് വാക്സിനുകൾ വീടുകളിൽ എത്തിച്ച് നൽകാൻ സാധ്യമല്ല എന്ന കേന്ദ്ര നിലപാടിനെ വിമർശിച്ചാണ് കോടതി ഈ ചോദ്യം ചോദിച്ചത്.

കിടപ്പു രോഗികൾക്കും ശാരിക വെല്ലുവിളി നേരിടുന്നവർക്ക് 75 വയസ്സിന് മുകളിൽ പ്രായമുള്ള മുതിർന്ന പൗരന്മാർക്ക് കോവിഡ് വാക്സിൻ എത്തിച്ച നൽകണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള പൊതുതാൽപര്യ ഹർജി പരിഗണക്കവെയാണ് കോടതി കേന്ദ്ര സർക്കാരിന്നോട് ഇവ ചോദിച്ചത്. നിലവിലുള്ള കോന്ദ്ര സർക്കാരിന്റെ കോവിഡ് വാക്സിൻ നയത്തിൽ ഇത് അസാധ്യമാണെന്ന് വിലയിരുത്തുന്ന എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് കോടതി കേന്ദ്രത്തോട് ചോദിച്ചു.

ALSO READ: Black Fungus ബാധയുടെ മരുന്നുകൾക്ക് നികുതി നിർത്തലാക്കി; കോവിഡ് വാക്‌സിനുകൾക്ക് 5 ശതമാനം ജിഎസ്ടി തുടരും

കിടപ്പു രോഗികൾക്ക് വീടുകളിൽ വാക്സിൻ എത്തിച്ച് നൽകി വജയകരമായി തുടരുന്ന കേരളത്തിന്റെയും ജമ്മു കാശ്മീരിന്റെയും നയത്തെ കുറിച്ച് കേന്ദ്ര സർക്കാരിന് എന്താണ് പറയാനുള്ളതെന്ന് കോടതി എടുത്ത് ചോദിക്കുകയും ചെയ്തു. മുംബൈയിൽ ഒരു മുതിർന്ന രാഷട്രീയ നേതാതവിന് കോവിഡ് വാക്സിൻ എന്ത് അടിസ്ഥാനത്തിലാണെന്ന് ബിഎംസിയോട് കോടതി ചോദിച്ചു. 

ALSO READ: കോവിഡ് വാക്സിനെടുക്കാത്തവരുടെ സിം കാർഡുകൾ ബ്ലോക്ക് ചെയ്യും: കടുത്ത നടപടികൾ പ്രഖ്യാപിച്ച് പാകിസ്ഥാൻ

എന്നാൽ അത് കോർപ്പറേഷൻ അല്ലയെന്ന് നൽകിയതെന്ന് ബിഎംസി കോടതിയെ അറിയിച്ചു. എങ്കിലും ഇക്കാര്യത്തിൽ കൃത്യമായ വിശദീകരണം നൽകാൻ സർക്കാരിന്റെ അഭിഭാഷകനോട് കോടതി ആവശ്യപ്പെട്ടു. അതേസമയം വാക്സിൻ വീടുകളിൽ എത്തിക്കാൻ ബിഎംസി തയ്യറാണെന്ന് കോടതി അറിയിച്ചു, എന്നാൽ ഇക്കാര്യം കേന്ദ്ര സർക്കാരിനോട് നിർദേശിക്കണമെന്ന് കോർപ്പറേഷൻ കോടതിയോട പറഞ്ഞു.

ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദീപാങ്കർ ദത്ത, ജസ്റ്റിസ് ജി എസ് കുൽക്കർണി എന്നിവരടങ്ങിയ ബഞ്ചാണ് കേസ് പരിഗണിച്ചത്. കേസ് വീണ്ടും നാളെ കഴിഞ്ഞ് ജൂൺ 14ന് പരിഗണിക്കുന്നതാണ്.

ALSO READ: COVID Vaccine : കിടപ്പ് രോഗികൾക്ക് വാക്സിൻ വീട്ടിൽ എത്തിക്കും, ആരോഗ്യ വകുപ്പ് മാർഗനിദേശം ഇറക്കി

45 വയസിന് മുകളിൽ പ്രായമുള്ള കിടപ്പ് രോഗികൾക്ക് വീട്ടിൽ ചെന്ന് വാക്സിൻ നൽകുമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. നേരത്തെ കോവിഡ് വാക്സിൻ മുൻഗണനപട്ടികയിൽ കിടപ്പ് രോഗികളെ സംസ്ഥാന സർക്കാർ ഉൾപ്പെടുത്തിയിരുന്നു. ഇവർക്ക് വാക്സിനേഷൻ നൽകുന്നതിനെ സംബന്ധിച്ചുള്ള മാർഗരേഖകളാണ് ജൂൺ ഒന്നിന് ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചിരുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News