Covid19: രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 13,993 കേസുകൾ
കഴിഞ്ഞ ദിവസം 10,307 പേരാണ് രോഗം ഭേദമായതിനെ തുടർന്ന് ആശുപത്രിവിട്ടത്. രാജ്യത്ത് ഇപ്പോൾ ചികിത്സയിലുള്ളത് 1,43,127 പേരാണ്.
ന്യുഡൽഹി: കൊവിഡ് (Covid19) ബാധിതരുടെ എണ്ണത്തിൽ തുടർച്ചയായി കുറവ് അനഹുഭാവപ്പെടുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പുതുതായി 13,993 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ആകെ രോഗബാധിതരുടെ എണ്ണം 1,09,77,387 ആയിട്ടുണ്ട്.
ഇതിനിടയിൽ 1,06,78,048 പേർ കൊറോണ (Corona Virus) ഭേദമായി ആശുപത്രി വിട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം 10,307 പേരാണ് രോഗം ഭേദമായതിനെ തുടർന്ന് ആശുപത്രിവിട്ടത്. രാജ്യത്ത് ഇപ്പോൾ ചികിത്സയിലുള്ളത് 1,43,127 പേരാണ്.
Also Read: IPL 2021: ഇന്ത്യ-ചൈന ബന്ധം ഇത്രയും മോശമായിട്ടും VIVO എങ്ങനെ Title Sponsor ആയി?
അതുപോലെ പ്രതിദിന രോഗികളുടെ എണ്ണം (Covid Death) കുറയുന്നതിന് സമാനമായി രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിലും കുറവുണ്ട്. 24 മണിക്കൂറിനിടെ രാജ്യത്ത് 101 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരണ സംഖ്യ 1,56,212 ആയിട്ടുണ്ട്. കൊറോണ വാക്സിനേഷൻ പുരോഗമിക്കുകയാണ്. 1,07,15,204 പേർക്കാണ് ഇതുവരെ കൊറോണ വാക്‌സിൻ നൽകിയത്.
കേരളത്തിൽ കൊവിഡ് ബാധ അയ്യായിരത്തിൽ തന്നെ നിൽക്കുകയാണ്. ഇന്നലെ മാത്രം 4584 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 14 മരണമാണ് റിപ്പോർട്ട് ചെയ്തത്. തുടക്കത്തിൽ മുന്നിൽ നിന്ന മഹാരാഷ്ട്രയിലും (Maharashtra) തമിഴ്നാട്ടിലും ഇപ്പോൾ കുറവ് കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...