Covishield വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിക്കാനുള്ള ഇടവേള 6 മുതൽ 8 ആഴ്ചയായി നീട്ടി
Covishield വാക്‌സിന്റെ ഒന്നാം ഡോസ് സ്വീകരിക്കുന്നതും രണ്ടാം ഡോസ് സ്വീകരിക്കുന്നതും തമ്മിലുള്ള ഇടവേള 6 മുതൽ 8 ആഴ്ചത്തേക്ക് നീട്ടി. മികച്ച ഫലം ലഭിക്കുന്നതിന് വേണ്ടിയാണ് പുതിയ നിർദ്ദേശമെന്ന കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളെയും യൂണിയൻ ടെറിട്ടറികളെയും അറിയിച്ചു.
New Delhi: Covishield വാക്‌സിന്റെ ഒന്നാം ഡോസ് സ്വീകരിക്കുന്നതും രണ്ടാം ഡോസ് സ്വീകരിക്കുന്നതും തമ്മിലുള്ള ഇടവേള 6 മുതൽ 8 ആഴ്ചത്തേക്ക് നീട്ടി. മികച്ച ഫലം ലഭിക്കുന്നതിന് വേണ്ടിയാണ് പുതിയ നിർദ്ദേശമെന്ന കേന്ദ്ര സർക്കാർ (Central Government) സംസ്ഥാനങ്ങളെയും യൂണിയൻ ടെറിട്ടറികളെയും അറിയിച്ചു. സംസ്ഥാനത്ത് രണ്ടാം ഘട്ട കോവിഡ് വാക്‌സിൻ വിതരണം നടക്കുന്നതിനിടയിലാണ് സർക്കാർ പുതിയ നിർദ്ദേശവുമായി രംഗത്തെത്തിയിരിക്കുന്നത്.
മാർച്ച് 1 നാണ് രാജ്യത്ത് രണ്ടാം ഘട്ട കോവിഡ് വാക്‌സിൻ കുത്തിവെയ്പ്പ് ആരംഭിച്ചത്. കോവിഡ് വാക്‌സിൻ (Covid Vaccine) രണ്ടാം ഘട്ട കുത്തിവെയ്‌പ്പിൽ 60 വയസ്സിന് മുകളിലുള്ളവർക്കും 45 വയസ്സിന് മുകളിലുള്ള രോഗങ്ങളുള്ളവർക്കുമാണ് കുത്തിവെയ്പ്പ് എടുക്കുന്നത്. ഇപ്പോൾ പുതുക്കിയ നിർദ്ദേശം കോവിഷീൽഡിന് മാത്രമാണ് ബാധകമെന്നും കോവാക്സിന് ബാധകമാകില്ലെന്നും കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ട്.
ALSO READ: Indian Railway: ഇനി Train യാത്രയ്ക്ക് Power Bank കൂടി കരുതിക്കോളൂ, പുതിയ നിയമം വരുന്നു....
ഇപ്പോൾ കോവിഷീൽഡിന് (Covishield) വാക്‌സിൻ എടുക്കുന്നതിനുള്ള ഇടവേള28 ദിവസം അല്ലെങ്കിൽ 4 മുതൽ 8 ആഴ്ച്ച വരെയായിരുന്നു. രണ്ടാം ഡോസ് 6 മുതൽ 8 ആഴ്‌ചകൾക്ക് ശേഷം എടുത്താൽ സുരക്ഷ കൂടുതൽ ഉറപ്പാക്കാൻ കഴിയുമെന്ന് കണ്ടത്തിയതിനെ തുടർന്നാണ് കേന്ദ്രത്തിന്റെ പുതിയ നിർദ്ദേശം. പക്ഷെ 8 ആഴ്ചയിൽ കൂടുതൽ താമസിക്കാനും പാടില്ലെന്നും അറിയിച്ചിട്ടുണ്ട്.'
ALSO READ: COVID ബാധിച്ച ഭാര്യയായ നഴ്സിനെ തിരികെ സ്വീകരക്കാൻ 10 ലക്ഷം രൂപ ആവശ്യപ്പെട്ട് ഭർത്താവ്
മാർച്ച് 21 വരെയുള്ള കണക്കുകൾ പ്രകാരം ഇതുവരെ 4,46,03,841 പേരാണ് ഇതുവരെ ഇന്ത്യയിൽ കോവിഡ് വാക്‌സിൻ സ്വീകരിച്ചിട്ടുള്ളത്. ഇന്നലെ മാത്രം 25,40,449 പേരാണ് കോവിഡ് വാക്‌സിൻ സ്വീകരിച്ചത്. ഇപ്പോൾ ഇന്ത്യയിൽ കോവിഡ് 19 (Covid 19) രോഗബാധയുടെ രണ്ടാം വേവ് ആരംഭിച്ചിരിക്കുകയാണ്. മാർച്ച് 18 ന് ശേഷം ദിനവുമുള്ള രോഗബാധിതരുടെ എണ്ണം 30,000 ത്തിന് മുകളിലാണ്.
ഇന്ന് ഇന്ത്യയിൽ (India) 46,951 പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ മാസത്തിലും ഈ വർഷത്തിലെ തന്നെയും ഏറ്റവും ഉയർന്ന കണക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. ആരോഗ്യ മന്ത്രാലയം നൽകുന്ന കണക്കുകൾ അനുസരിച്ച് ഇത് വരെ 1,16,46,081 പേർക്കാണ് ഇതുവരെ കോവിഡ് രോഗം ബാധിച്ചിട്ടുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...