മുംബൈ: അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്ത ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ്‌ ഷമിയുടെ മുന്‍ഭാര്യയും മോഡലുമായ ഹസിന്‍ ജഹാനെതിരെ ബലാത്സംഗ ഭീഷണി. 


COMMERCIAL BREAK
SCROLL TO CONTINUE READING

രാമക്ഷേത്ര (Ayodhya Ram Temple) നിര്‍മ്മാണത്തെ അഭിനന്ദിച്ചതിനെ തുടര്‍ന്ന് തനിക്കെതിരെ ബലാത്സംഗ-വധ ഭീഷണി ഉയര്‍ന്നതായി ഹസിന്‍ ജഹാന്‍ (Hasin Jahan) തന്നെയാണ് ട്വിറ്ററി(Twitter)ലൂടെ അറിയിച്ചത്. സംഭവത്തില്‍ പോലീസിന്റെ സൈബര്‍ ക്രൈം വിഭാഗത്തിന് പരാതി നല്‍കിയതായും അവര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം നവംബര്‍ 19നാണ് അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ അനുവാദം നല്‍കി സുപ്രീം കോടതി വിധി പ്രസ്താവിച്ചത്. 


ഹസീന്‍ ജഹാന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു


ഇതിന്‍റെ അടിസ്ഥാനത്തിലാണ് അയോധ്യയില്‍ കഴിഞ്ഞ ദിവസം രാമക്ഷേത്ര നിര്‍മ്മാണം ആരംഭിച്ചത്. 'അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ നിര്‍മ്മാണത്തിന് തുടക്കം കുറിച്ച ഹിന്ദു സഹോദരങ്ങള്‍ക്ക് അഭിനന്ദനം.' -ഇതായിരുന്നു ഹസിന്റെ പോസ്റ്റ്‌. ശ്രീരാമന്റെയും രാമക്ഷേത്രത്തിന്‍റെയും ചിത്രങ്ങള്‍ക്കൊപ്പമായിരുന്നു പോസ്റ്റ്‌. 


ഇതിനു പിന്നാലെ ഹസിനെതിരെ ഭീഷണി മുഴക്കി ചിലര്‍ രംഗത്തെത്തുകയായിരുന്നു. ഹിന്ദുക്കളെ പിന്താങ്ങിയ ഹാസിനെ പീഡനത്തിനിരയാകുമെന്ന് ഹസീബ് ഖാന്‍ എന്നയാളാണ് കമന്‍റിലൂടെ ഭീഷണി മുഴക്കിയത്. 


കത്വ പെണ്‍കുട്ടി നേരിട്ട അനുഭവങ്ങള്‍ തനിക്ക് ഷമിയില്‍ നിന്നുണ്ടായി; വെളിപ്പെടുത്തലുമായി ഹസിന്‍ ജഹാന്‍


ഹിന്ദു സഹോദരങ്ങളെ അഭിനന്ദിച്ച് പോസ്റ്റിട്ട തനിക്കെതിരെ ചില തല്‍പരകക്ഷികള്‍ ഭീഷണി മുഴക്കിയെന്നും ഇതിന്‍റെ സ്ക്രീന്‍ഷോട്ട് സഹിതം പോലീസില്‍ പരാതി നല്‍കിയെന്നും ഹസിന്‍ ജഹാന്‍ പറഞ്ഞു. ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം തനിക്കെതിരെ ഭീഷണി ഉയരുകയാണെന്നും ഈ സാഹചര്യത്തില്‍ തന്റെ പെണ്‍മക്കളുടെ സുരക്ഷ ആകുലപ്പെടുത്തുന്നുണ്ടെന്നും ഹസിന്‍ പറഞ്ഞു.