Tauktae ചുഴലിക്കാറ്റ് അടുത്ത 12 മണിക്കൂറുകളിൽ കൂടുതൽ തീവ്രമായേക്കും; 5 സംസ്ഥാനങ്ങളിൽ രക്ഷ സേനയെ വിന്യസിച്ചു
ചൊവ്വാഴ്ച്ചയോടെ ചുഴലിക്കാറ്റ് ഗുജറാത്ത് തീരങ്ങളിൽ എത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വിലയിരുത്തുന്നത്.
അടുത്ത 12 മണിക്കൂറുകളിൽ ടൗട്ടെ ചുഴലിക്കാറ്റ് (Cyclone Tauktae) കൂടുതൽ ശക്തമായി അതിത്രീവ്ര ചുഴലിക്കാറ്റായി മാറാൻ സാധ്യത. ചൊവ്വാഴ്ച്ചയോടെ ചുഴലിക്കാറ്റ് ഗുജറാത്ത് തീരങ്ങളിൽ എത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വിലയിരുത്തുന്നത്. ഗുജറാത്ത്, ഡിയു തീരങ്ങൾ ചുഴലിക്കാറ്റ് ഭീഷണിയിലാണ്.
രാജ്യത്ത് കോവിഡ് രണ്ടാം തരംഗം (Covid 19) ആഞ്ഞടിക്കുന്ന സാഹചര്യത്തിൽ എത്തുന്ന ആദ്യ ചുഴലിക്കാറ്റാണ് ടൗട്ടെ. കോവിഡ് പ്രതിസന്ധിയെ ചുഴലിക്കാറ്റിന്റെ ആക്രമണം അതിരൂക്ഷമായി ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. കേസുകളുടെ എണ്ണം വളരെയധികം വർധിക്കാനുള്ള സാധ്യതയും ഉണ്ട്.
ALSO READ: അതി തീവ്ര ന്യൂന മർദ്ദം ചുഴലിക്കാറ്റായി: ജാഗ്രതയിൽ കേരളം
അടുത്ത ഏതാനം മണിക്കൂറുകളിൽ ശക്തിപ്രാപിക്കുമെന്ന് വിശ്വസിക്കുന്ന ചുഴലിക്കാറ്റ് ചൊവ്വാഴ്ച ഉച്ചയോടെ ഗുജറാത്തിലെ പോർബന്ദറിനും നാലിയക്കും ഇടയിലുള്ള തീരത്തിലൂടെ കടന്ന് പോകുമെന്നാണ് വിലയിരുത്തുന്നത്. ചുഴലിക്കാറ്റ് അതിരൂക്ഷമായി ബാധിക്കാൻ സാധ്യതയുള്ള 5 സംസ്ഥാനങ്ങളിൽ നാഷണൽ ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്‌സിന്റെ 50 ടീമുകളെ വിന്യസിപ്പിച്ചിട്ടുണ്ട്.
ALSO READ: അറബിക്കടലിൽ 'ടൗട്ടെ' രൂപപ്പെട്ടു; 5 ജില്ലകളിൽ Red Alert
കേരളം (Kerala) , കർണാടക, തമിഴ്‌നാട്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് ചുഴലിക്കാറ്റിന്റെ ഭീഷണി നിലനിൽക്കുന്നത്. ഈ അഞ്ച് സംസ്ഥാനങ്ങളിലാണ് രക്ഷാസേനയെ വിന്യസിപ്പിച്ചിരിക്കുന്നത്. ഇതിനോടൊനുബന്ധിച്ച് ഈ സംസ്ഥാനങ്ങളിൽ ശക്തമായ മഴയാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്.
ALSO READ: കേരളത്തിലെ തീരപ്രദേശങ്ങളിൽ രൂക്ഷമായ കടലാക്രമണം; നിരവധി വീടുകൾ തകർന്നു, നൂറിലേറെ വീടുകളിൽ വെള്ളം കയറി
കേരള, കർണാടക, ഗോവ എന്നിവിടങ്ങളിലെ തീരപ്രദേശങ്ങളിൽ അതിശക്തമായ മഴയും മണ്ണിടിച്ചിലും ഞായറാഴ്ച്ച വരെ തുടരുമെന്നും ഗുജറാത്തിലെ തീരാ പ്രദേശങ്ങളിൽ ചൊവ്വാഴ്ചയും ബുധനാഴ്ചയും അതിശക്തമായ മഴ ഉണ്ടാകുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA