ദാദ്രി : ദാദ്രി വിവാദവുമായി ബന്ധപ്പെട്ട് പിന്നെയും വിവാദങ്ങള്‍ പുകയുന്നു.ഔദ്യോഗിക സീഷര്‍ മഹസ്സറില്‍ എഴുതിയ  പ്രകാരം  കൊല്ലപ്പെട്ട അഖ്ലാക്കിന്റെ വീട്ടില്‍ നിന്നും യാതൊരു തരത്തിലുള്ള മാംസവും കണ്ടെടുത്തിട്ടില്ല എന്ന് റിപ്പോര്‍ട്ട്‌.


COMMERCIAL BREAK
SCROLL TO CONTINUE READING

സംഭവ ശേഷം ഗൌതം നഗര്‍ പോലീസ് ആണ് റിപ്പോര്‍ട്ട്‌ തയ്യാറാക്കിയത് പോലീസ് ശേഖരിച്ച ഒരേയൊരു മാംസ സാമ്പിള്‍ അഖ്ലാക്കിന്റെ  വീടിന് അടുത്ത് മുക്കവലയില്‍ നിന്നെടുത്ത സാമ്പിള്‍ ആണ് .മുഹമ്മദ് അഖ്‌ലാഖിന്റെ വീട്ടില്‍ നിന്നും ശേഖരിച്ചുവെന്ന് പറയപ്പെടുന്ന ബീഫ്, യഥാര്‍ഥത്തില്‍ ശേഖരിച്ചത്  അദ്ദേഹത്തിന്റെ വീട്ടില്‍ നിന്നല്ലെന്നും ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നും ഷോക്കേറ്റ് ചത്ത പശുവിന്റേതാണെന്നുമാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇതേ (മാംസ) സാമ്പിള്‍ ആണ് ആദ്യം വെറ്റിനറി ആശുപത്രിയിലേക്കയച്ച് മട്ടന്‍  ആണെന്ന് തിരിച്ചറിഞ്ഞത്.ഇതേ മാംസത്തിന്റെ സാമ്പിള്‍ ഫോറന്‍സിക് ടെസ്റ്റ്‌ നടത്താന്‍ അയച്ചപ്പോഴാണ് മട്ടന്‍ പശുമാംസമായി മാറിയത് .


പോലീസിന്റെ കയ്യില്‍ കേസുമായി  ബന്ധപ്പെട്ട്    മറ്റൊരു മാംസതിന്‍റെയും സാമ്പിള്‍ ഇല്ലെന്നും ഗൌതം ബുദ്ധ നഗര്‍ മുന്‍ എസ് .എസ് പി യും സീഷര്‍ മഹസ്സര്‍ തയ്യാറാക്കുന്നതില്‍ നേതൃത്വം വഹിച്ചയാളുമായ കിരണ്‍ എസ് പറഞ്ഞു . ഇദ്ദേഹത്തെ കഴിഞ്ഞ ബുധനാഴ്ച പ്രസ്തുത സ്റ്റേഷനില്‍ നിന്ന്‍ സ്ഥലം മാറ്റിയിട്ടുണ്ട്