PAN Aadhaar Linking Deaaline: രാജ്യത്തെ ലക്ഷക്കണക്കിന് പാൻ കാർഡ് ഉടമകൾക്ക് ഏറെ ആശ്വാസം നൽകുന്ന വാര്‍ത്തയുമായി ആദായനികുതി വകുപ്പ് ( Income Tax Department). പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ജൂൺ 30 വരെ നീട്ടി.


COMMERCIAL BREAK
SCROLL TO CONTINUE READING

"നികുതിദായകർക്ക് കുറച്ച് സമയം കൂടി നൽകുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി  പാന്‍ - ആധാര്‍ ലിങ്ക് ചെയ്യുന്നതിനുള്ള സമയപരിധി 2023 ജൂൺ 30 വരെ നീട്ടി" ആദായനികുതി വകുപ്പ് പുറത്തിറക്കിയ സർക്കുലർ പറയുന്നു. 


Also Read:  Aadhaar PAN Linking: നിങ്ങള്‍ ഇതിനോടകം ആധാര്‍ - പാന്‍ ലിങ്ക് ചെയ്തുവോ? എങ്ങിനെ പരിശോധിക്കാം?


'ആദായനികുതി നിയമം, 1961 ('ആക്ട്') വ്യവസ്ഥകൾ പ്രകാരം, 2017 ജൂലൈ 1-ന് മുന്‍പ് പാൻ അനുവദിച്ചിട്ടുള്ള ഓരോ വ്യക്തിയും തന്‍റെ പാന്‍ നമ്പരുമായി ആധാര്‍ ബന്ധിപ്പിക്കേണ്ടതാണ്. 2023 മാർച്ച് 31-ന് മുമ്പ്, ഒരു നിശ്ചിത ഫീസ് അടച്ച് പാനും ആധാറും ബന്ധിപ്പിക്കണം എന്ന നിര്‍ദ്ദേശം ഇപ്പോള്‍ 2023 ജൂൺ 30 വരെ നീട്ടിയിരിക്കുന്നു' സര്‍ക്കുലറില്‍ പറയുന്നു. 


Also Read:  Medicine Price Hike: ഏപ്രിൽ 1 മുതൽ  മരുന്നുകളുടെ വില വർദ്ധിക്കും
 

പാന്‍ ആധാര്‍ എങ്ങിനെ ലിങ്ക് ചെയ്യാം?  ( How to link PAN and Aadhaar easily?) 


പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള ഘട്ടം ഘട്ടമായുള്ള പ്രക്രിയ അറിയാം.    


1. www.incometaxindiaefiling.gov.in/aadhaarstatus എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. 
2.PAN നമ്പര്‍ നല്‍കുക
3. ആധാര്‍ നമ്പര്‍ നല്‍കുക
4. ആധാര്‍ കാര്‍ഡില്‍ നല്‍കിയിരിയ്ക്കുന്ന പേര് നല്‍കുക.
4. നിങ്ങളുടെ രജിസ്റ്റര്‍ ചെയ്തിരിയ്ക്കുന്ന മൊബൈല്‍ നമ്പര്‍ നല്‍കുക.
5 View link Aadhaar status എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക ... 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.