Aadhaar PAN Linking: നിങ്ങള്‍ ഇതിനോടകം ആധാര്‍ - പാന്‍ ലിങ്ക് ചെയ്തുവോ? എങ്ങിനെ പരിശോധിക്കാം?

Aadhaar PAN Linking:  പാന്‍ ആധാര്‍ ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന്  വളരെ എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിക്കും. രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ നിന്ന്   567678 അല്ലെങ്കിൽ 56161 എന്ന നമ്പറിലേക്ക് ഒരു SMS അയയ്ക്കുക.   ഒരു SMS ചെയ്യേണ്ട താമസം നിങ്ങള്‍ക്ക് മറുപടി ലഭിക്കും. 

Written by - Zee Malayalam News Desk | Last Updated : Mar 28, 2023, 12:38 PM IST
  • പാന്‍ ആധാര്‍ ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് വളരെ എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിക്കും. രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ നിന്ന് 567678 അല്ലെങ്കിൽ 56161 എന്ന നമ്പറിലേക്ക് ഒരു SMS അയയ്ക്കുക. നിങ്ങള്‍ക്ക് മറുപടി ലഭിക്കും.
Aadhaar PAN Linking: നിങ്ങള്‍ ഇതിനോടകം ആധാര്‍ - പാന്‍ ലിങ്ക് ചെയ്തുവോ? എങ്ങിനെ പരിശോധിക്കാം?

PAN-Aadhaar Linking: സാമ്പത്തിക ആവശ്യങ്ങള്‍ക്കായുള്ള ഏറ്റവും അടിസ്ഥാന രേഖയാണ് ഇന്ന് പാന്‍ കാര്‍ഡ്.  സാമ്പത്തിക ഇടപാടുകള്‍ക്ക് പാന്‍ കാര്‍ഡ് അത്യന്താപേക്ഷിതമാണ് എന്ന് എല്ലാവര്‍ക്കും അറിയാം. പുതിയ ബാങ്ക് അക്കൗണ്ട് തുറക്കുക, ഓഹരി വിപണിയിൽ നിക്ഷേപിക്കുക, ആദായനികുതി  റിട്ടേണ്‍  തുടങ്ങിയ സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിന് ഇന്ന് പാന്‍ കാര്‍ഡ് ഏറ്റവും അത്യാവശ്യമാണ്.   

Also Read:  Kattappana Anumol Murder Update: അനുമോളെ കൊലപ്പെടുത്തിയത് കഴുത്തില്‍ ഷാള്‍ കുരുക്കി, ബ്രിജേഷ് മദ്യപാനി, കൊലപാതകത്തിന്‍റെ ചുരുള്‍ അഴിയുമ്പോള്‍...  

അതേപോലെതന്നെ ഇന്ത്യന്‍ പൗരന്മാര്‍ കൈവശം വയ്ക്കേണ്ട അടിസ്ഥാന തിരിച്ചറിയല്‍ രേഖയാണ് ആധാര്‍ കാര്‍ഡ്‌. കേന്ദ്ര സര്‍ക്കാര്‍ ഈ രണ്ടു പ്രധാന രേഖകള്‍ തമ്മില്‍ ലിങ്ക് ചെയ്യണം എന്ന  ഒരു നിയമം വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുറപ്പെടുവിച്ചിരുന്നു. പിന്നീട് പല അവസരങ്ങളിലായി ഈ രണ്ടു രേഖകള്‍ ലിങ്ക് ചെയ്യുന്നതിനുള്ള കാലാവധി നീട്ടി നല്‍കുകയും ചെയ്തിരുന്നു. 

Also Read:  Weekly Predictions: ഇടവം, ധനു രാശിക്കാർക്ക് ഈ ആഴ്ച ഭാഗ്യോദയം, ലക്ഷ്മി ദേവി സമ്പത്ത് വര്‍ഷിക്കും

ഇപ്പോള്‍, പാന്‍ - ആധാര്‍ ലിങ്ക് ചെയ്യുന്നത് സംബന്ധിച്ച ചില നിര്‍ണ്ണായക വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തു വിട്ടിരിയ്ക്കുകയാണ്‌. അതായത്, ഈ നിർദ്ദേശമനുസരിച്ച് പാൻ ആധാർ ലിങ്ക് ചെയ്യാനുള്ള സമയപരിധി മാര്‍ച്ച്‌ 31 ന് അവസാനിക്കും. അതായത്, മാര്‍ച്ച് 31നകം  പാന്‍ ആധാര്‍ ലിങ്ക് ചെയ്തില്ല എങ്കില്‍  നിങ്ങളുടെ പാന്‍ കാര്‍ഡ് അസാധുവായി, നിര്‍ജ്ജീവമായി കണക്കാക്കും. 

അതായത്, അടുത്ത സാമ്പത്തിക വർഷം, ഏപ്രിൽ 1, 2023 മുതൽ, ആധാറുമായി ലിങ്ക് ചെയ്യാത്ത പാന്‍ (പെർമനന്‍റ്  അക്കൗണ്ട് നമ്പർ) നിഷ്ക്രിയമാകും. അതായത്, പാന്‍ കാര്‍ഡ് ഉടമകൾക്ക് ഇത് ഉപയോഗിക്കാൻ കഴിയില്ല. സമയപരിധിക്ക് ശേഷം, പത്ത് അക്ക ആൽഫാന്യൂമെറിക് നമ്പർ പ്രവർത്തനരഹിതമാകും. അതിനാല്‍ , ആധാര്‍ പാന്‍ എത്രയും പെട്ടെന്ന് ലിങ്ക് ചെയ്യേണ്ടത് അനിവാര്യമാണ്. അല്ലെങ്കില്‍ നങ്ങളുടെ പാന്‍ കാര്‍ഡ്‌ ഉപയോഗശൂന്യമാകും. 

സര്‍ക്കാര്‍ പുറത്തുവിട്ട റിപ്പോര്‍ട്ട്  അനുസരിച്ച് വളരെ കുറഞ്ഞ ശതമാനം ആളുകള്‍ മാത്രമേ ഇനി ഈ രണ്ടു രേഖകള്‍ തമ്മില്‍ ലിങ്ക് ചെയ്യത്തതായി അവശേഷിച്ചിട്ടുള്ളൂ. ഈ സാഹചര്യത്തില്‍ ഒരു പക്ഷേ നിങ്ങള്‍ക്കും സംശയം ഉണ്ടാകാം, തന്‍റെ പാന്‍ - ആധാറ്റ് തമ്മില്‍ ലിങ്ക് ചെയ്തിരുന്നോ? എന്ന്. ഈ സംശയത്തിന് ഞൊടിയിടയില്‍ പരിഹാരവും കാണുവാന്‍ സാധിക്കും. 

പാന്‍ ആധാറുമായി ലിങ്ക് ചെയ്തുവോ? എങ്ങിനെ എളുപ്പത്തില്‍ പരിശോധിക്കാം? (How can I check if my Aadhaar card is linked to PAN?)

പാന്‍ ആധാര്‍ ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന്  വളരെ എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിക്കും. അതിനായി ചെയ്യേണ്ടത് ഇത്രമാത്രം. അതായത്, ഒരു SMS ചെയ്യേണ്ട താമസം നിങ്ങള്‍ക്ക് മറുപടി ലഭിക്കും. 

അതായത്, നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ നിന്ന്   567678 അല്ലെങ്കിൽ 56161 എന്ന നമ്പറിലേക്ക് ഒരു SMS അയയ്ക്കുക. പാൻ ആധാറുമായി ലിങ്ക് ചെയ്‌തിട്ടുണ്ടെങ്കിൽ,  "ഐടിഡി ഡാറ്റാബേസിൽ ആധാർ പാനുമായി ഇതിനകം ബന്ധിപ്പിച്ചിരിക്കുന്നു." എന്ന സന്ദേശം നിങ്ങള്‍ക്ക് ലഭിക്കും. 

പാന്‍ ആധാര്‍ എങ്ങിനെ ലിങ്ക് ചെയ്യാം?  ( How to link PAN and Aadhaar easily?) 

പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള ഘട്ടം ഘട്ടമായുള്ള പ്രക്രിയ ഒരിയ്ക്കല്‍ക്കൂടി അറിയാം.    

1. www.incometaxindiaefiling.gov.in/aadhaarstatus എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. 
2.PAN നമ്പര്‍ നല്‍കുക
3. ആധാര്‍ നമ്പര്‍ നല്‍കുക
4. ആധാര്‍ കാര്‍ഡില്‍ നല്‍കിയിരിയ്ക്കുന്ന പേര് നല്‍കുക.
4. നിങ്ങളുടെ രജിസ്റ്റര്‍ ചെയ്തിരിയ്ക്കുന്ന മൊബൈല്‍ നമ്പര്‍ നല്‍കുക.
5 View link Aadhaar status എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക ... 

അവസാന തീയതിക്കകം നിങ്ങളുടെ പാൻ കാർഡും ആധാർ കാർഡും ലിങ്ക് ചെയ്‌തില്ലെങ്കിൽ, എന്താണ് സംഭവിക്കുക? ഏതെല്ലാം വിധത്തില്‍ ഇത് നിങ്ങളെ ബാധിക്കും?  അറിയാം (What will happen if not link Aadhar - PAN before March 31?) 

നിശ്ചിത സമയത്തിനുള്ളില്‍ നിങ്ങളുടെ പാൻ കാർഡും ആധാർ കാർഡും ലിങ്ക് ചെയ്‌തില്ലെങ്കിൽ സംഭവിക്കാവുന്ന ഏറ്റവും വലിയ പ്രശ്നം നിങ്ങളുടെ പാന്‍ കാര്‍ഡ്  നിർജ്ജീവമാകും എന്നതാണ്. 
സാമ്പത്തിക ഇടപാടുകള്‍ക്ക് ഇന്ന് പാന്‍ കാര്‍ഡ് അത്യന്താപേക്ഷിതമാണ്. പുതിയ ബാങ്ക് അക്കൗണ്ട് തുറക്കുക,  ഓഹരി വിപണിയിൽ നിക്ഷേപിക്കുക ആദായനികുതി  റിട്ടേണ്‍  തുടങ്ങിയ സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിന് ഇന്ന് പാന്‍ കാര്‍ഡ് ഏറ്റവും അത്യാവശ്യമാണ്. കൂടാതെ, പാൻ നിർജ്ജീവമായാല്‍ വ്യക്തിക്ക് IT Return ഫയൽ ചെയ്യാൻ കഴിയില്ല എന്നത് മറ്റൊരു പ്രധാന കാര്യമാണ്. നിങ്ങളുടെ സാമ്പത്തിക ഇടപാടുകള്‍ക്ക് മുടക്കം വരാതിരിക്കാന്‍ ആധാര്‍ പാന്‍ ലിങ്ക് എത്രയും പെട്ടെന്ന് നടത്താം...   

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

 

Trending News