ന്യൂഡല്‍ഹി: പാ​ക്​​സേ​ന​യു​ടെ പി​ടി​യി​ല്‍ നിന്നും മോചിതനായ ഇന്ത്യന്‍ വ്യോമസേന വി൦ഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്‍റെ മീശ, ദേശീയ മീശയായി പ്രഖ്യാപിക്കണമെന്ന് ആവശ്യം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ലോക്സഭ കക്ഷി നേതാവും എംപിയുമായ ആധിര്‍ രഞ്ജന്‍ ചൗധരിയാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ, അഭിനന്ദനെ ധീരതയ്ക്കുള്ള അവാര്‍ഡിനായി പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 


അതിര്‍ത്തി ലംഘിച്ചെത്തിയ പാക് വിമാനങ്ങളെ തുരത്തുന്നതിനിടെ  മിഗ് 21 വിമാനം തകര്‍ന്നാണ് അഭിനന്ദന്‍ പാക് സൈന്യത്തിന്‍റെ പിടിയിലായത്. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ഇന്ത്യയില്‍ തിരിച്ചെത്തിയ അഭിനന്ദന്‍റെ മീശ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 



കൂടാതെ, ബിഹാറിൽ കുട്ടികളുടെ മരണമുള്‍പ്പെടെ നിരവധി പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാരിനെതിരെ അധീര്‍ രഞ്ജന്‍ രൂക്ഷ വിമര്‍ശനവും ഉന്നയിച്ചു. 


കോൺഗ്രസ് തുടങ്ങിവെച്ച പദ്ധതികൾ പലതും പേര് മാറ്റി അവതരിപ്പിക്കുകയാണ് ബിജെപി ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.