ന്യൂഡല്‍ഹി: മഹാത്മ ഗാന്ധി വധത്തിനു പിന്നില്‍ ആര്‍എസ്‌എസ് ആണെന്നു പറഞ്ഞിട്ടില്ലെന്നു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഗാന്ധി വധത്തിനു പിന്നില്‍ ആര്‍എസ്‌എസിലെ ചിലരാണെന്നാണു പറഞ്ഞതെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. അപകീര്‍ത്തി കേസില്‍ സുപ്രിംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് രാഹുലിന്‍റെ വിശദീകരണം.ഈ വിശദീകരണം അംഗീകരിച്ച കോടതി കേസ് സപ്തംബര്‍ ഒന്നിലേക്ക് മാറ്റി.


മഹാരാഷ്ട്രയിലെ ഭിവാന്‍ഡിയില്‍ 2014ല്‍ നടന്ന തിരഞ്ഞെടുപ്പു റാലിയിലായിരുന്നു രാഹുലിന്‍റെ വിവാദ പരാമര്‍ശം.ഇതിനെതിരെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷ് കുന്തെയാണ് താനെ ജില്ലാ കോടതിയില്‍ അപകീര്‍ത്തിക്കേസ് നല്‍കിയത്.