ലഡാക്ക്:  ഇന്ത്യയുടെ ഒരിഞ്ച് ഭൂമിപോലും ഒരു വിദേശ ശക്തിയ്ക്കും തൊടാനാകില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്.  ഗാൽവാനിൽ ചൈനനടത്തിയ പ്രകോപനങ്ങളോട് പ്രതികരിക്കവേയായിരുന്നു പ്രതിരോധ മന്ത്രി ഇപ്രകാരം പറഞ്ഞത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഗാൽവാനിൽ നടന്ന പ്രശനങ്ങൾക്ക് ശേഷം ആദ്യമായാണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ലഡാക് സന്ദര്‍ശിക്കുന്നത്. പ്രതിരോധ മന്ത്രിയുടെ സന്ദർശനത്തിന്റെ അടിസ്ഥാനത്തിൽ സൈന്യത്തിന്റെ വിവിധ പ്രദര്‍ശനങ്ങള്‍ ലഡാക്കില്‍ നടന്നു. പ്രതിരോധമന്ത്രിക്കൊപ്പം സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തും കരസേനാ മേധാവി ജനറല്‍ എംഎംനരവാനേയും ലഡാക്കിലുണ്ട്.  


Also read: രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രതിരോധമന്ത്രി ലഡാക്കിലെത്തി 


ചൈനയുമായുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്ന് പറഞ്ഞ പ്രതിരോധ മന്ത്രി എത്രകണ്ട് അതിന്റെ ഫലം ഉണ്ടാകുമെന്ന് ഉറപ്പുതരാന്‍ തനിക്കാകില്ലയെന്നും ഇന്ത്യയുടെ ഒരിഞ്ച് ഭൂമിയില്‍പോലും തൊടാന്‍ ഒരു വൈദേശിക ശക്തിയേയും സമ്മതിക്കില്ല എന്നകാര്യം  ഉറപ്പിച്ചു പറയുന്നുവെന്നും വ്യക്തമാക്കിയിട്ടുണ്ട്. 


പ്രശ്‌നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ സാധിച്ചാല്‍ അതിനെക്കാളും നല്ലകാര്യം മറ്റൊന്നില്ലയെന്നും അദ്ദേഹം പറഞ്ഞു.  ഇന്ത്യന്‍ സൈനികരുടെ വീരബലിദാനത്തിന് മുന്നില്‍ ശിരസ്സുനമിക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം സഹപ്രവര്‍ത്തകര്‍ നഷ്ടപ്പെട്ട വിഷമം നിങ്ങള്‍ക്കുണ്ടെന്നറിയാമെന്നും സൈനികരോട് പറഞ്ഞു. 


Also read: ആഘോഷങ്ങളിൽ തിളങ്ങാൻ ഈ കമ്മലുകൾ ധാരാളം...


സന്ദർശനത്തിന്റെ ഭാഗമായി സൈനികരുടെ തയ്യാറെടുപ്പുകളെക്കുറിച്ചും പ്രതിരോധ മന്ത്രി വിലയിരുത്തി. സൈനികര്‍ എങ്ങനെയാണ് വിമാനത്തില്‍ നിന്നും പാരച്യൂട്ടിലൂടെ താഴെ വരുന്നതെന്നും, ദുര്‍ഘടമായ മലനിരകളില്‍ ആയുധങ്ങള്‍ എങ്ങനെയാണ് എത്തിക്കുന്നതെന്നതിന്റേയും പരിശീലനങ്ങളും സൈനിക പ്രദര്‍ശനങ്ങളും പ്രതിരോധ മന്ത്രി നേരിട്ട് കണ്ടു. സൈന്യത്തിന്റെ ടി-90 ടാങ്കുകളും കരസേനയുടെ വിവിധ വിഭാഗങ്ങളും സൈനിക അഭ്യാസത്തില്‍ പങ്കെടുത്തുവെന്നാണ് റിപ്പോർട്ട്.