സിയാച്ചിന്‍ : പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് സിയാച്ചിനില്‍ എത്തി. പ്രതിരോധ മന്ത്രിയായതിനു ശേഷമുള്ള ആദ്യ സന്ദര്‍ശനമാണ്. മേഖലയിലെ സുരക്ഷാ സ്ഥിതിഗതികള്‍ വിലയിരുത്തുകയായിരുന്നു സന്ദര്‍ശനത്തിന്‍റെ ലക്ഷ്യം.


COMMERCIAL BREAK
SCROLL TO CONTINUE READING

സൈനികരുമായി കൂടിക്കാഴ്ച നടത്തിയശേഷം അദ്ദേഹം യുദ്ധസ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു.



വ്യോമസേനയുടെ സഹകരണത്തോടെ നടക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളും സുരക്ഷാ സാഹചര്യങ്ങളും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വിശദീകരിക്കും. ഇന്ത്യ-പാക്കിസ്ഥാന്‍ നിയന്ത്രണ രേഖയിലുള്ള സിയാച്ചിന്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയാണ്. ഏറ്റവും പ്രതികൂല സാഹചര്യങ്ങളിലാണ് സൈന്യം ഇവിടെ പ്രവര്‍ത്തിക്കുന്നത്.


ഈ കൊടുംതണുപ്പിലും രാജ്യത്തിന്‌ വേണ്ടി കാവല്‍നില്‍ക്കുന്ന സൈനികരെ പ്രതിരോധമന്ത്രി അഭിനന്ദിക്കുകയും ആദരിക്കുകയും ചെയ്തു. സന്ദര്‍ശനത്തിന്‍റെ ചിത്രങ്ങള്‍ പ്രതിരോധമന്ത്രി ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.


 



 


കരസേനാ മേധാവി ജനറല്‍ ബിപിന്‍ രാവത്തും മറ്റ് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.