ഡല്‍ഹിയില്‍ കോവിഡ് വ്യാപനം അതിരൂക്ഷം, സര്‍വ്വകക്ഷി യോഗം വിളിച്ച് അരവിന്ദ് കെജ്‌രിവാള്‍
രാജ്യ തലസ്ഥാനം വീണ്ടും കോവിഡിന്‍റെ പിടിയിലേയ്ക്ക്... മരണസംഖ്യയും രോഗബാധിതരുടെ എണ്ണവും അടിക്കടി വര്‍ദ്ധിക്കുകയാണ്...
New Delhi: രാജ്യ തലസ്ഥാനം വീണ്ടും കോവിഡിന്‍റെ പിടിയിലേയ്ക്ക്... മരണസംഖ്യയും രോഗബാധിതരുടെ എണ്ണവും അടിക്കടി വര്‍ദ്ധിക്കുകയാണ്...
ഡല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്നലെ 131 പേരാണ് കോവിഡ് (COVID-19) ബാധിച്ച മരിച്ചത്. ആകെയുള്ള അഞ്ചു ലക്ഷം രോഗികളില്‍ ഒരു ലക്ഷവും കഴിഞ്ഞ പതിനഞ്ച് ദിവസത്തിനുള്ളില്‍ കോവിഡ് രോഗബാധിതരായവരാണ് എന്നത് വൈറസ് ബാധയുടെ തീവ്രത വര്‍ദ്ധിപ്പിക്കുന്നു.
അതേസമയം, തലസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ (Arvind Kejriwal) സര്‍വ്വകക്ഷിയോഗം (All Party Meeting) വിളിച്ചിരിയ്ക്കുകയാണ്. വൈറസ് വ്യാപനവും മരണ സംഖ്യയും ഉയര്‍ന്നതോടെയാണ് സ്ഥിതി വിലയിരുത്താന്‍ സര്‍വ്വകക്ഷി യോഗം വിളിച്ചിരിയ്ക്കുന്നത്.
പ്രതിദിന വൈറസ് ബാധ എഴായിരം കടന്നതിന് പിന്നാലെ മരണസംഖ്യയും വര്‍ദ്ധിച്ചു. കഴിഞ്ഞ 12ന് 104 പേര്‍ മരിച്ചതായിരുന്നു ഇതുവരെ ഡല്‍ഹിയിലെ ഉയര്‍ന്ന പ്രതിദിന മരണ നിരക്ക്. എന്നാല്‍, കഴിഞ്ഞ 24 മണിക്കൂറില്‍ അത് 131 ആയി ഉയര്‍ന്നു.
കോവിഡ് പ്രതിരോധ നടപടികളില്‍ കെജ്‌രിവാള്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് ബിജെപി വിമര്‍ശനമുയര്‍ത്തിയതിന് പിന്നാലെയാണ് മുഖ്യമന്ത്രി സര്‍വ്വ കക്ഷി യോഗം വിളിച്ചത്.
അതേസമയം, ഡല്‍ഹിയില്‍ കോവിഡ് വ്യാപനം രൂക്ഷമെന്ന റിപ്പോര്‍ട്ട് പുറത്തു വന്നതോടെ കേന്ദ്ര ആഭ്യന്തര മന്ത്രി (Home Minister) അമിത് ഷാ (Amit Shah) കഴിഞ്ഞ 15ന് അടിയന്തിര യോഗം വിളിച്ചുചേര്‍ത്തിരുന്നു. ഡല്‍ഹിയില്‍ കോവിഡിനെ പിടിച്ചുകെട്ടാന്‍ 12 ഇന പദ്ധതിയും കേന്ദ്ര സര്‍ക്കാര്‍ ആവിഷ്ക്കരിച്ചിരുന്നു.
Also read: COVID-19: ഡല്‍ഹിയില്‍ കോവിഡിനെ പിടിച്ചുകെട്ടാന്‍ 12 ഇന പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍
അമിത് ഷാ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഡല്‍ഹി ലെഫ്. ഗവര്‍ണര്‍ അനില്‍ ബൈജാന്‍, മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍, നീതി ആയോഗ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.
Also read: ഡല്‍ഹിയില്‍ കോവിഡ് വ്യാപനം രൂക്ഷം, അടിയന്തര യോഗം വിളിച്ച് അമിത് ഷാ
ഒക്‌ടോബര്‍ 20ന് ശേഷം ഡല്‍ഹിയില്‍ കോവിഡ് രോഗികളുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കുകയാണ്. ഡല്‍ഹിയില്‍ കോവിഡ് മൂന്നാംഘട്ട വ്യാപനമാണ് നടക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.