New Delhi: രാജ്യ തലസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായതോടെ പ്രതിരോധ നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത്...
ഡല്‍ഹിയില്‍ കൊറോണയെ പിടിച്ചുകെട്ടാന്‍ 12 ഇന പദ്ധതികളാണ് കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകള്‍ നടപ്പിലാക്കുക.
ഡല്‍ഹിയില്‍ കോവിഡ് വ്യാപനം രൂക്ഷമെന്ന റിപ്പോര്‍ട്ട് പുറത്തു വന്നതോടെ കേന്ദ്ര ആഭ്യന്തര മന്ത്രി (Home Minister) അമിത് ഷാ (Amit Shah) അടിയന്തിര യോഗം വിളിച്ചുചേര്‍ത്തിരുന്നു. ഡല്‍ഹി ലെഫ്. ഗവര്‍ണര്‍ അനില്‍ ബൈജാന്‍, മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ (Arvind Kejriwal), ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍, നീതി ആയോഗ് പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.
ഐസിയു ബെഡുകളുടെയും ഓക്‌സിജന്‍ സിലിണ്ടറുകളുടെയും എണ്ണം വര്‍ധിപ്പിക്കുക, കൂടുതല്‍ മെഡിക്കല്‍ സ്റ്റാഫിനെ വിന്യസിക്കുക തുടങ്ങിയ വിവിധ പദ്ധതികള്‍ക്ക് യോഗം രൂപം നല്‍കി.
സംസ്ഥാനത്ത് കൊവിഡ് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കുകയാണ് പദ്ധതികളില്‍ മറ്റൊന്ന്. വീടുകളില്‍ ക്വാറന്‍ന്റൈനില്‍ കഴിയുന്നവരെ നിരീക്ഷിക്കാനും തീരുമാനമായി. 750 ഹോസ്പിറ്റല്‍ ബെഡുകള്‍ ഒരുക്കുവാനും ഐസിയു സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും കേന്ദ്രം സഹായം വാഗ്ദാനം ചെയ്തതായി യോഗത്തിന് ശേഷം അരവിന്ദ് കെജരിവാള്‍ മാധ്യമങ്ങളോട് പറഞ്ഞു.
പ്രതിദിന കോവിഡ് പരിശോധ ഒരു ലക്ഷമായി ഉയര്‍ത്താനും തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു. നിലവില്‍ 60,000 പരിശോധനകളാണ് പ്രതിദിനം നടത്തുന്നത്.
Also read: ഡല്‍ഹിയില്‍ കോവിഡ് വ്യാപനം രൂക്ഷം, അടിയന്തര യോഗം വിളിച്ച് അമിത് ഷാ
ഒക്‌ടോബര്‍ 20ന് ശേഷം ഡല്‍ഹിയില്‍ കോവിഡ് രോഗികളുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കുകയാണ്. വേണ്ടത്ര ഐസിയു സൗകര്യങ്ങള്‍ ഇല്ലാത്തതും ഡല്‍ഹി നേരിടുന്ന വലിയ പ്രശ്‌നമാണ്. ഈ സാഹചര്യത്തില്‍ 33 സ്വകാര്യ ആശുപത്രികളില്‍ 80% ബെഡുകള്‍ കോവിഡ് ചികിത്സക്കായി നീക്കിവെക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.
കോവിഡ് മൂന്നാംഘട്ട വ്യാപനം നടന്ന സാഹചര്യത്തിലാണ് അടിയന്തിരമായി യോഗം ചേരാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.