New Delhi: ഡല്‍ഹിയില്‍ കോവിഡ് വ്യാപനം രൂക്ഷമായതോടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇടപെടുന്നു...
തലസ്ഥാനത്തെ കോവിഡ് വ്യാപന സ്ഥിതി അവലോകനം ചെയ്യാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി (Home Minister) അമിത് ഷാ (Amit Shah) അടിയന്തിര യോഗം വിളിച്ചിരിയ്ക്കുകയാണ്. ഡല്‍ഹി ലെഫ്. ഗവര്‍ണര്‍ അനില്‍ ബൈജാന്‍, മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ (Arvind Kejriwal), ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍, നീതി ആയോഗ് പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഡല്‍ഹിയില്‍ COVID-19 കേസുകളുടെ എണ്ണം വർദ്ധിച്ചതിനെത്തുടർന്ന് ഉണ്ടായിരിക്കുന്ന സ്ഥിതിഗതികൾ ആഭ്യന്തരമന്ത്രി വിശകലനം ചെയ്യുമെന്നും അത് കൈകാര്യം ചെയ്യാനുള്ള മാര്‍ഗ്ഗങ്ങള്‍ ചർച്ച ചെയ്യുമെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
ഡല്‍ഹിയില്‍ കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ കൂടുതല്‍ ചികിത്സാ കേന്ദ്രങ്ങള്‍ തുറക്കണമെന്ന് ഡല്‍ഹി സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യവും ചര്‍ച്ചയായേക്കും.
വൈകീട്ട് 5 മണിക്ക് ആഭ്യന്തരമന്ത്രാലയത്തിലെ ഓഫീസില്‍ വച്ചാണ് കൂടിക്കാഴ്ച നടക്കുക.
കഴിഞ്ഞ ബുധനാഴ്ച ഡല്‍ഹിയില്‍ സ്ഥിരീകരിച്ചത് 8,593 കേസുകളാണ്. 85 പേര്‍ക്കാണ് അന്നേ ദിവസം ജീവന്‍ നഷ്ടമായത്. നവംബര്‍ 12ന് 104 പേര്‍ക്കാണ് കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായത്.
Also read: COVID വ്യാപനം രൂക്ഷം, 6,357 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു
ഡ ല്‍ഹിയില്‍ ഇതുവരെ 4,82,170 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ശനിയാഴ്ച 96 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചതോടെ ഇതുവരെ 7,519 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
രാജ്യത്ത് ഇതുവരെ 88 ലക്ഷത്തിലധികം പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 1,29,635 പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടപ്പെട്ടത്.