ന്യൂഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് (Arvind Kejriwal) കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ട്വീറ്റിലൂടെ ഇക്കാര്യം അറിയിച്ചത്.  കഴിഞ്ഞ ദിവസങ്ങളിൽ തന്നോട് സമ്പർക്കം പുലർത്തിയ എല്ലാവരും സൂക്ഷിക്കണമെന്നും ഇവർ കോവിഡ് പരിശോധന നടത്തണമെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

 



 


ട്വീറ്റിൽ 'ഞാൻ കൊവിഡ് പോസിറ്റീവായി (Covid Positive). നേരിയ ലക്ഷണങ്ങൾ ഉണ്ട്. വീട്ടിൽ ഐസൊലേറ്റഡ് ആണെന്നും. കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ എന്നോട് സമ്പർക്കം പുലർത്തിയവർ പരിശോധന നടത്തണമെന്നും അദ്ദേഹം (Arvind Kejriwal) കുറിച്ചു. 


Also Read: Delhi COVID Restrictions | ഡൽഹിയിൽ കനത്ത കോവിഡ് നിയന്ത്രണം; സ്കൂൾ, കോളേജ്, തിയറ്റർ, ജിം തുടങ്ങിയവ അടച്ചിടും


റിപ്പോർട്ടുകൾ അനുസരിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ (Arvind Kejriwal) ഇന്നലെ തന്റെ പാർട്ടിയുടെ പ്രചാരണത്തിനായി ഉത്തരാഖണ്ഡിലേക്ക് പോയിരുന്നു. ഡെറാഡൂണിൽ അദ്ദേഹം നവപരിവാരൺ സഭയെ അഭിസംബോധന ചെയ്യുകയും ചെയ്തു. ഈ വർഷം ഉത്തരാഖണ്ഡിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുവാനിരിക്കെയാണ് അദ്ദേഹത്തിൻറെ സന്ദർശനം. ഇതിന് മുൻപ് ഞായറാഴ്ച ഉത്തർപ്രദേശിലെ ലഖ്‌നൗവിലും അരവിന്ദ് കെജ്രിവാൾ റാലി നടത്തിയിരുന്നു.


ഡൽഹിയിൽ കൊറോണയുടെ ഗ്രാഫ് തുടർച്ചയായി ഉയരുകയാണ്.  തിങ്കളാഴ്ച ഡൽഹിയിലെ കൊറോണ ബാധിതരുടെ നിരക്ക് 6.76 ശതമാനമായി. തിങ്കളാഴ്ച ഡൽഹിയിൽ നാലായിരത്തിലധികം പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തു. അതേസമയം 1,509 രോഗബാധിതർ സുഖം പ്രാപിക്കുകയും ചെയ്തു.


Also Read: Punjab polls| പഞ്ചാബ് തിരഞ്ഞെടുപ്പ്: സൗജന്യ വിദ്യാഭ്യാസം,ഐ.ഐ.ടി അടക്കം മുന്നോട്ട് വെച്ച് കെജ്‌രിവാൾ


ഞായറാഴ്ച ഡൽഹിയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം നാലര ശതമാനം കവിഞ്ഞിരുന്നു. ആനി ദിവസം ഡൽഹിയിൽ 3,194 പുതിയ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തു.  ഇത് ഏകദേശം 7 മാസത്തിനിടെ ഉണ്ടായ ഏറ്റവും കൂടുതൽ കൊറോണ കേസുകളായിരുന്നു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.