New Delhi: 2022 തുടക്കത്തില്‍ തിരഞ്ഞടുപ്പ് നടക്കുന്ന പഞ്ചാബ് ലക്ഷ്യമിട്ട് AAP ശക്തമായി രംഗത്ത്.... ബമ്പര്‍ ഓഫറുകളുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പഞ്ചാബിലെ വേദികളില്‍...
2022-ല്‍ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ പഞ്ചാബിൽ ആം ആദ്മി പാർട്ടി (Aam Aadmi Party) അധികാരത്തിൽ വന്നാൽ സംസ്ഥാനത്തെ 18 വയസിന് മുകളിലുള്ള എല്ലാ സ്ത്രീകൾക്കും പ്രതിമാസം 1,000 രൂപ നല്‍കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ (Arvind Kejriwal) പ്രഖ്യാപിച്ചു. തിങ്കളാഴ്ച പഞ്ചാബിലെ മോഗയിൽവച്ചാണ് ഡല്‍ഹി മുഖ്യമന്ത്രിയുടെ ഈ പ്രഖ്യാപനം. ലോകത്തെ ഏറ്റവും വലിയ സ്ത്രീ ശാക്തീകരണ പദ്ധതി (world's biggest women empowerment program) എന്നാണ് അരവിന്ദ് കേജ്‌രിവാൾ ഈ പ്രഖ്യാപനത്തെ വിശേഷിപ്പിച്ചത്.
If we form govt in Punjab in 2022, then we will give every woman of the state, who is above 18 years of age, Rs 1000 per month. If a family has 3 female members then each will get Rs 1000. This'll be the world's biggest women empowerment program: Delhi CM Arvind Kejriwal in Moga pic.twitter.com/7hAwC4achY
— ANI (@ANI) November 22, 2021
Aam Aadmi Party (AAP) ദേശീയ കൺവീനർ അരവിന്ദ് കേജ്‌രിവാൾ രണ്ട് ദിവസത്തെ സന്ദർശനത്തിനായി തിങ്കളാഴ്ചയാണ് പഞ്ചാബിലെത്തിയത്. അവിടെ അദ്ദേഹം തന്‍റെ 'മിഷൻ പഞ്ചാബ്' (Mission Punjab) പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. പഞ്ചാബിലെ സ്ത്രീകൾക്ക് വേണ്ടിയും അവരുടെ ഉന്നമനത്തിനുവേണ്ടിയും മോഗയിൽ നടക്കുന്ന പാർട്ടി പരിപാടിയിൽ വലിയ പ്രഖ്യാപനങ്ങൾ ഉണ്ടാവുമെന്ന് അരവിന്ദ് കേജ്‌രിവാൾ മുന്‍പ് അമൃത്സറിൽ പറഞ്ഞിരുന്നു.
ലോകത്തിലെ ഏറ്റവും വലിയ സ്ത്രീ ശാക്തീകരണ പരിപാടിയായിരിക്കും ഇതെന്നാണ് സ്ത്രീകൾക്കുള്ള സഹായധന പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് ഡൽഹി മുഖ്യമന്ത്രി അഭിപ്രായപ്പെട്ടത്.
ചൊവ്വാഴ്ച, നവംബർ 23ന് കേജ്‌രിവാൾ അമൃത്സറിൽ വാർത്താ സമ്മേളനം നടത്തും തുടര്‍ന്ന് പാർട്ടി പരിപാടിയിലും പങ്കെടുത്തശേഷമായിരിയ്ക്കും ഡല്‍ഹിയ്ക്കുള്ള മടക്കം...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...