Arvind Kejriwal: ഞാൻ അമ്പലത്തിൽ പോകുന്നത് ഹിന്ദുവായത് കൊണ്ട്

ഗോവ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന ആം ആദ്മി പാർട്ടി കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ രണ്ട് ദിവസത്തെ സന്ദർശനത്തിനായി പനാജിയിലെത്തി. ഇവിടെ എത്തിയ അദ്ദേഹം തനിക്കെതിരെയുള്ള ആരോപണത്തിന് ചുട്ടമറുപടി നൽകിയിരിക്കുകയാണ്.   

Written by - Zee Malayalam News Desk | Last Updated : Nov 8, 2021, 07:48 AM IST
  • മൃദു ഹിന്ദുത്വ ആരോപണങ്ങൾക്ക് കെജ്‌രിവാളിന്റെ മറുപടി
  • ഞാൻ ഹിന്ദുവായതുകൊണ്ടാണ് അമ്പലത്തിൽ പോകുന്നത്
  • 'മൃദു ഹിന്ദുത്വം ആരോപിക്കുന്നവർക്ക് എന്താണ് കുഴപ്പം?'
Arvind Kejriwal: ഞാൻ അമ്പലത്തിൽ പോകുന്നത് ഹിന്ദുവായത് കൊണ്ട്

പനജി: താൻ ഹിന്ദുവായതുകൊണ്ടാണ് ക്ഷേത്രം സന്ദർശിക്കുന്നതെന്നും അതിൽ ആരും എതിർക്കേണ്ടതില്ലെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ (Arvind Kejriwal).

രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഗോവയിലെത്തിയ ആം ആദ്മി പാർട്ടി ദേശീയ കൺവീനർ കെജ്‌രിവാൾ (Arvind Kejriwal) ക്ഷേത്രദർശനം വഴി മൃദു ഹിന്ദുത്വ സന്ദേശമാണോ നൽകുന്നതെന്ന ചോദ്യത്തിന് ചുട്ട മറുപടി നൽകുകയായിരുന്നു അദ്ദേഹം. 

Also Read: Arvind Kejriwal: വിശ്വാസികൾക്ക് സൗജന്യ തീർത്ഥാടനം; ​ഗോവയ്ക്ക് നിരവധി ഓഫറുകളുമായി കെജ്രിവാൾ

'ഞാൻ ഹിന്ദുവായതുകൊണ്ടാണ് അമ്പലത്തിൽ പോകുന്നത്'

'സോഫ്റ്റ് ഹിന്ദുത്വ' എന്ന ചോദ്യത്തിന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു, 'നിങ്ങൾ ക്ഷേത്രത്തിൽ പോകുന്നുണ്ടോ? ഞാനും അമ്പലത്തിൽ പോകാറുണ്ട്. ക്ഷേത്രത്തിൽ പോകുന്നതിൽ തെറ്റില്ല. ഇവിടെ ചെല്ലുമ്പോൾ സമാധാനം തോന്നുന്നു. എന്താണ് അവരുടെ എതിർപ്പ് (മൃദു ഹിന്ദുത്വം ആരോപിക്കുന്നവരോട്)? എന്തിന് എതിർപ്പ് ഉണ്ടാകണം? ഞാൻ ഹിന്ദുവായതുകൊണ്ടാണ് അമ്പലത്തിൽ പോകുന്നത്. എന്റെ (Arvind Kejriwal) ഭാര്യ ഗൗരീശങ്കർ ക്ഷേത്രത്തിൽ പോകുന്നുവെന്നായിരുന്നു അദ്ദേഹത്തിൻറെ മറുപടി. 

തീർത്ഥാടനങ്ങൾ സ്പോൺസർ ചെയ്യുന്നതുപോലുള്ള സംസ്ഥാന പദ്ധതികൾ ആം ആദ്മി പാർട്ടി (AAP) പകർത്തുകയാണെന്ന ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തിന് കെജ്‌രിവാൾ പറഞ്ഞത് ശരിക്കും പറഞ്ഞാൽ സാവന്ത് (Pramod Sawant) യഥാർത്ഥത്തിൽ തന്റെ പാർട്ടിയെ പകർത്തുകയാണെന്നാണ്. 

Also Read: ഡൽഹിയിൽ വൈദ്യുതി നിരക്ക് വർദ്ധിച്ചിട്ടില്ല, എങ്കിലും ബിൽ മുമ്പത്തേക്കാൾ കൂടുതൽ വരും!

പ്രമോദ് സാവന്ത് ഞങ്ങളെ പകർത്തുകയാണെന്നും. വൈദ്യുതി സൗജന്യമായി നൽകുമെന്ന് പറഞ്ഞപ്പോൾ അവർ വെള്ളം സൗജന്യമായി നൽകി. എംപ്ലോയ്‌മെന്റ് അലവൻസ് തരാം എന്ന് പറഞ്ഞപ്പോൾ അവർ പതിനായിരത്തോളം ജോലികൾ പ്രഖ്യാപിച്ചു, ഞാൻ തീർത്ഥാടനത്തെക്കുറിച്ച് സംസാരിച്ചപ്പോൾ അദ്ദേഹം അവരുടെ പദ്ധതി പ്രഖ്യാപിച്ചുവെന്നും കെജ്‌രിവാൾ ആരോപിച്ചു .

ഭണ്ഡാരി സമുദായാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി

ഡൽഹി മുഖ്യമന്ത്രി തന്റെ സന്ദർശന വേളയിൽ ഭണ്ഡാരി സമുദായത്തിലെ അംഗങ്ങളെ കാണുകയും തൊഴിലാളി യൂണിയന്റെയും ഖനന പ്രസ്ഥാനത്തിന്റെയും നേതാവ് പുതി ഗാവോങ്കറെ (Puti Gaonkar) പാർട്ടിയിൽ ഉൾപ്പെടുത്തുകയും ചെയ്തു. 

ഗോവയിൽ 2022 ഫെബ്രുവരിയിൽ നിയമസഭാ തിരഞ്ഞെടുപ്പ് (Legislative Assembly elections) നടക്കാനിരിക്കുകയാണ്. 40 സീറ്റുകളുള്ള ഈ സംസ്ഥാനത്ത് ഇപ്പോൾ ബിജെപി സർക്കാരാണ്. 2017ലെ തിരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും ഭൂരിപക്ഷം ലഭിച്ചില്ല. 17 സീറ്റുകൾ നേടി കോൺഗ്രസ് ഏറ്റവും വലിയ കക്ഷിയായും 13 സീറ്റുകൾ നേടി ബിജെപി രണ്ടാമതെത്തിയെങ്കിലും നിരവധി കോൺഗ്രസ് എംഎൽഎമാരെ തങ്ങളുടെ വലയിലാക്കി സർക്കാർ രൂപീകരിക്കുകയായിരുന്നു ബിജെപി. 2022ലെ ഗോവ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി (AAP), തൃണമൂൽ കോൺഗ്രസ് തുടങ്ങിയ പാർട്ടികളും  മത്സരിക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 

Trending News