ന്യൂഡല്‍ഹി: തലസ്ഥാന നഗരിയില്‍ വായുമലിനീകരണത്തിന്‍റെ തോത് ക്രമാതീതമായി ഉയര്‍ന്നിരിക്കുകയാണ്. ഡല്‍ഹിയിലെ വായുവിന്‍റെ നിലവാരം കൂടുതല്‍ വിഷാംശമുള്ളതായി മാറിക്കഴിഞ്ഞുവെന്നാണ് ഒടുവില്‍ പുറത്തുവന്ന റിപ്പോരട്ടും പറയുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പ​ഞ്ചാ​ബ്, ഹ​രി​യാ​ന, യു​പി, രാജസ്ഥാന്‍  എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ വൈ​ക്കോ​ൽ കൂ​ട്ടി​യി​ട്ടു ക​ത്തി​ക്കു​ന്ന​തു ത​ന്നെ​യാ​ണ് ഡ​ൽ​ഹി​യി​ലെ​യും പ​രി​സ​രപ്ര​ദേ​ശ​ങ്ങ​ളി​ലെ​യും രൂ​ക്ഷ​മാ​യ അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​ത്തി​നു മുഖ്യ കാരണം. എ​ല്ലാ വ​ർ​ഷ​വും ഒ​ക്ടോ​ബ​ർ അ​വ​സാ​നം ല​ക്ഷ​ക്ക​ണ​ക്കി​നു ട​ണ്‍ വൈ​ക്കോ​ലും ക​ള​ക​ളു​മാ​ണ് ഇ​വി​ട​ങ്ങ​ളി​ൽ കൂ​ട്ടി​യി​ട്ടു ക​ത്തി​ക്കു​ന്ന​ത്. പ​ഞ്ചാ​ബ്, ഹ​രി​യാ​ന സം​സ്ഥാ​ന​ങ്ങ​ളി​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ മാ​ത്ര​മാ​യി 35 ട​ണ്‍ മാ​ലി​ന്യം ക​ത്തി​ക്കു​ന്നു​ണ്ടെ​ന്നാ​ണു ക​ണ​ക്ക്. 


ഒ​ക്ടോ​ബ​ർ 27, 29, 31 തീ​യ​തി​ക​ളി​ലാ​യി നാ​സ എ​ടു​ത്ത ചി​ത്ര​ങ്ങ​ളി​ൽ നി​ന്നു വ്യ​ക്ത​മാ​ക്കു​ന്ന​ത് പ​ഞ്ചാ​ബി​ൽനി​ന്നാ​ണ് ഇ​ത്ത​ര​ത്തി​ൽ ഏ​റ്റ​വു​മ​ധി​കം പു​ക ഉ​യ​രു​ന്ന​തെ​ന്നാ​ണ്. നാ​ലു ദി​വ​സ​ത്തോ​ളം എ​ടു​ത്താ​ണ് ഈ ​ക​റു​ത്ത പു​ക​പ​ട​ലം ഡ​ൽ​ഹി​യി​ലെ​ത്തു​ന്ന​തെ​ന്നാ​ണ് നാ​സ​യു​ടെ വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ച്ച കാ​ണ്‍പൂ​ർ ഐ​ഐ​ടി​യി​ലെ പ്ര​ഫ​സ​ർ സ​ച്ചി​ദാ​ന​ന്ദ ന​ന്ദ് ത്രി​പാ​ഠി പ​റ​ഞ്ഞ​ത്. വ​ട​ക്കുപ​ടി​ഞ്ഞാ​റ​ൻ കാ​റ്റാ​ണ് ഈ ​മാ​ലി​ന്യ​ത്തെ ഡ​ൽ​ഹി​യി​ലേ​ക്കു കൊ​ണ്ടുവ​രു​ന്ന​തെ​ന്ന് സ്കൈ​മെ​റ്റ് കാ​ലാ​വ​സ്ഥാ കേ​ന്ദ്ര​ത്തില്‍നിന്നുള്ള അറിയിപ്പില്‍ പറയുന്നു. വടക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഈ പുകയാണ് ഡല്‍ഹിയിലെ മലിനീകരണം രൂക്ഷമാക്കിയതെന്നാണ് റിപ്പോര്‍ട്ട്.
 
കൂടാതെ ഡല്‍ഹിയെ മൂടുന്ന വിഷപ്പുകക്ക് ദൂരെ മണലാരണ്യത്തില്‍ നിന്ന് കടല്‍ കടന്നെത്തുന്ന പൊടിക്കാറ്റും കാരണക്കാരനെന്ന് റിപ്പോര്‍ട്ട്. കുവൈത്ത്, ഇറാന്‍, സഊദി അറേബ്യ എന്നീ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള പൊടിക്കാറ്റാണ് കാതങ്ങള്‍ താണ്ടി ഇന്ത്യയിലെത്തുന്നത്. ഇത് വ്യക്തമാക്കുന്ന ഒരു ആകാശക്കാഴ്ച നാസ പുറത്തു വിട്ടിട്ടുണ്ട്. 


ലോകത്തെ ഏറ്റവും കൂടുതല്‍ അന്തരീക്ഷ മലിനീകരണമുള്ള നഗരമായ ചൈനയിലെ ബെയ്ജിങിനേക്കാള്‍ പത്തിരട്ടി മലിനമാണ് ഈ വര്‍ഷം ഡല്‍ഹിയിലെ പുകയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 


അതസമയം, അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം ബാ​ധി​ച്ച സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​രെ പ​ങ്കെ​ടു​പ്പി​ച്ച് ച​ർ​ച്ച ന​ട​ത്ത​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി ക്യാ​പ്റ്റ​ൻ അ​മ​രീ​ന്ദ​ർ സിം​ഗ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കു ക​ത്തെ​ഴു​തി. കേ​ന്ദ്രമ​ന്ത്രി​മാ​രു​ടെ​യും സം​സ്ഥാ​ന മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ​യും യോ​ഗം വി​ളി​ച്ചു ചേ​ർ​ക്ക​ണം. ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി​യും താ​നും മാ​ത്രം കൂ​ടി​യാ​ലോ​ചി​ച്ച​തുകൊ​ണ്ട് പ​രി​ഹാ​രം ക​ണ്ടെ​ത്താ​നാ​കി​ല്ല. വൈ​ക്കോ​ൽ കൂ​ട്ടി​യി​ട്ടു ക​ത്തി​ച്ച് കൃ​ഷിലാ​ഭം ഉ​ണ്ടാ​ക്കു​ന്ന ക​ർ​ഷ​ക​ർ​ക്കു ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ കേ​ന്ദ്രസ​ഹാ​യ​വും അ​മ​രീ​ന്ദ​ർ സിം​ഗ് ആ​വ​ശ്യ​പ്പെ​ട്ടു. 


ഡല്‍ഹിയിലെ വായുവിലെ ഗുണനിലവാരം കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്കു പ്രകാരം ഇപ്പോള്‍ 500 സ്‌കെയിലനുസരിച്ച് 486 പോയിന്റാണ്. നിലവാര സൂചികയനുസരിച്ച് ആരോഗ്യകരമായ അന്തരീക്ഷത്തില്‍ സൂചിക 50 വരെയാകാമെന്നാണ് കണക്ക്. ശനിയാഴ്ചയോടെ നിരക്ക് കുറയുമെന്നാണ് പ്രതീക്ഷ. 


വായുവിന്‍റെ നിലവാരം ക്വാളിറ്റി ഇന്‍ഡെക്‌സ് (എ.ക്യു.ഐ.) 0-50 'നല്ലത്', 51-100 'തൃപ്തികരം'  101-200 'മിതത്വം' 201-300 'മോശം' 301-400 'വളരെ മോശം'  401 ന് മുകളില്‍ 'കഠിനം' എന്നിങ്ങനെയാണ് വേര്‍തിരിച്ചിട്ടുള്ളത്.