ന്യൂഡൽഹി: ഡ‍ൽഹി ജിബി പന്ത് ആശുപത്രിയിലെ (Delhi GB Pant Hospital) മലയാളി നഴ്സുമാർ മലയാളം സംസാരിക്കരുതെന്ന വിവാദ ഉത്തരവ് ഇറക്കിയ നഴ്സിങ് സൂപ്രണ്ട് ക്ഷമാപണം (Apologize) നടത്തി. മോശം അർഥത്തിലല്ല സർക്കുലർ ഇറക്കിയത്. വ്യക്തിപരമായ താൽപര്യപ്രകാരം അല്ലെന്നും ജീവനക്കാർക്ക് ബുദ്ധിമുട്ടുണ്ടായതിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നെന്നും അധികൃതർക്ക് നൽകിയ വിശദീകരണത്തിൽ നേഴ്സിങ് സൂപ്രണ്ട് വ്യക്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

നേഴ്സുമാർ പരസ്പരം മലയാളത്തിൽ സംസാരിക്കുന്നത് മറ്റ് നഴ്സുമാർക്കും ജീവനക്കാർക്കും രോ​ഗികൾക്കും ബുദ്ധുമുട്ടുണ്ടാക്കുന്നതായി പരാതി ലഭിച്ചിരുന്നെന്നും വിശദീകരണത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. പരാതിയിൽ മലയാളത്തിൽ സംസാരിച്ചത് ബുദ്ധിമുട്ടുണ്ടാക്കിയെന്ന് പറഞ്ഞതിനാലാണ് സർക്കുലറിൽ മലയാളം എന്ന് പരാമർശിച്ചതെന്നും വിശദീകരണത്തിൽ പറയുന്നു. പരാതികളുടെ പകർപ്പും വിശദീകരണത്തോടൊപ്പം സമർപ്പിച്ചിട്ടുണ്ട്.


ALSO READ: Delhi ജിബി പന്ത് ആശുപത്രിയിലെ മലയാളം വിലക്ക് പിൻവലിച്ചു; നഴ്സിങ് സൂപ്രണ്ടിന്റെ ഉത്തരവ് അറിഞ്ഞില്ലെന്ന് ആശുപത്രി അധികൃതർ


ജീവനക്കാരുടെയും രോ​ഗികളുടെയും മുന്നിൽ വച്ച് പ്രാദേശിക ഭാഷയിൽ സംസാരിക്കുന്നതിനെക്കുറിച്ച് മുൻപും പരാതികൾ ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സർക്കുലർ ഇറക്കിയതെന്നും നഴ്സിങ് സൂപ്രണ്ട് മെഡിക്കൽ സൂപ്രണ്ടിന് നൽകിയ വിശദീകരണത്തിൽ വ്യക്തമാക്കുന്നു. ജൂൺ അഞ്ചിനാണ് വിവാദ സർക്കുലർ ഇറക്കിയത്. പ്രതിഷേധം ശക്തമായതിനെ തുടർന്ന് ഉത്തരവ് പിൻവലിച്ചിരുന്നു.


ഡൽഹി സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന ജിബി പന്ത് ആശുപത്രിയിൽ മലയാളി നഴ്സുമാർ മലയാളത്തിൽ സംസാരിക്കുന്നത് വിലക്കി ഉത്തരവ് ഇറക്കിയതിനെതിരെ വ്യാപക പ്രതിഷേധം (Protest) ഉയർന്നിരുന്നു. ഡൽഹി സർക്കാർ ഇടപെട്ടാണ് ഉത്തരവ് പിൻവലിപ്പിച്ചത്. സംഭവത്തിൽ ശക്തമായ പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിലാണ് ഉത്തരവ് പിൻവലിക്കാൻ തീരുമാനിച്ചത്. 


ഡൽഹി സർക്കാരിനും (Delhi government) മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനും എതിരെയും ഇക്കാര്യത്തിൽ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. വിവാദ ഉത്തരവിനെതിരെ കോൺ​ഗ്രസ്, ബിജെപി നേതാക്കളും രംഗത്തെത്തിയിരുന്നു. ബിജെപി നേതാവ് അമിത് മാളവ്യ ഡൽഹി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് രം​ഗത്തെത്തിയിരുന്നു.


ALSO READ: Delhi GB Pant Hospital: ഭാഷയുടെ അടിസ്ഥാനത്തിൽ ജീവനക്കാരെ വേർതിരിക്കാൻ ശ്രമിക്കരുത്; ഭാഷാവിലക്ക് ഉത്തരവ് പിൻവലിച്ചതിൽ സന്തോഷം അറിയിച്ച് മുഖ്യമന്ത്രി


മലയാളി നഴ്സുമാർ ഡ്യൂട്ടി സമയത്ത് പരസ്പരം മലയാളത്തിൽ സംസാരിക്കരുതെന്നാണ് നേഴ്സിങ് സൂപ്രണ്ടിന്റെ ഒപ്പോടുകൂടിയ സർക്കുലറിൽ പറഞ്ഞിരുന്നത്. ഡ്യൂട്ടി സമയത്ത് ഹിന്ദിയിലോ ഇം​ഗ്ലീഷിലോ മാത്രമേ സംസാരിക്കാവൂവെന്ന് സർക്കുലറിൽ വ്യക്തമാക്കുന്നു. മലയാളി നഴ്സുമാർ പരസ്പരം മലയാളത്തിൽ സംസാരിക്കുന്നത് മറ്റ് ജീവനക്കാർക്കും രോ​ഗികൾക്കും മനസിലാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കുലർ ഇറക്കിയത്. എന്നാൽ രോ​ഗികളോടും മറ്റ് ജീവനക്കാരോടും തങ്ങൾ ഇം​ഗ്ലീഷിലോ ഹിന്ദിയിലോ ആണ് സംസാരിക്കുന്നതെന്ന് നഴ്സുമാർ വ്യക്തമാക്കി. മലയാളി നഴ്സുമാർ ഡ്യൂട്ടി സമയത്ത് മലയാളത്തിൽ സംസാരിക്കുന്നുവെന്ന് പരാതി ലഭിച്ചിരുന്നുവെന്നും നഴ്സിങ് സൂപ്രണ്ട് പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കിയിരുന്നു.


വിവാദ സർക്കുലറിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നുവന്നത്. ശശി തരൂർ എംപി വിവാദ സർക്കുലറിനെതിരെ ട്വിറ്ററിൽ പ്രതികരിച്ചിരുന്നു. തുടർന്ന് ജയറാം രമേശ്, രാഹുൽ ​ഗാന്ധി, പ്രിയങ്ക ​ഗാന്ധി തുടങ്ങിയ കോൺ​ഗ്രസ് നേതാക്കളും സർക്കുലറിനെതിരെ രം​ഗത്ത് വന്നു. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും സംഭവത്തിൽ പ്രതിഷേധിച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.