Delhi GB Pant Hospital: ഭാഷയുടെ അടിസ്ഥാനത്തിൽ ജീവനക്കാരെ വേർതിരിക്കാൻ ശ്രമിക്കരുത്; ഭാഷാവിലക്ക് ഉത്തരവ് പിൻവലിച്ചതിൽ സന്തോഷം അറിയിച്ച് മുഖ്യമന്ത്രി

ജിബി പന്ത് ആശുപത്രിയില്‍ ഉള്‍പ്പെടെ ഡല്‍ഹിയിലെ നിരവധി ആശുപത്രികളില്‍ മാതൃകാപരമായ സേവനം  അനുഷ്ഠിക്കുന്നവരാണ് മലയാളി നേഴ്സുമാര്‍. അവര്‍ക്കെല്ലാവര്‍ക്കും ഊഷ്മളമായ അഭിവാദ്യങ്ങളെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു

Written by - Zee Malayalam News Desk | Last Updated : Jun 6, 2021, 05:47 PM IST
  • ജീവനക്കാരെ ഭാഷയുടെയും സംസ്കാരത്തിന്റെയും പേരിൽ വേർതിരിച്ച് കാണുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
  • ഭാഷയുടെ അടിസ്ഥാനത്തിൽ ജീവനക്കാരെ വേർതിരിച്ച് കാണുകയും അവരെ വിഭജിക്കാൻ ശ്രമിക്കുകയും ചെയ്യുന്നവർ അതിൽ നിന്ന് പിന്മാറണം
  • മാതൃഭാഷയ്ക്ക് വലിയ പ്രാധാന്യം നൽകുന്ന നമ്മുടെ നാടിനും അതിന്റെ സംസ്കാരത്തിനും ഇത്തരം നടപടികൾ യോ​ജിക്കുന്നതല്ല
  • വൈകി ആണെങ്കിലും ഉത്തരവ് പിൻവലിച്ച അധികാരികളെ അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി
Delhi GB Pant Hospital: ഭാഷയുടെ അടിസ്ഥാനത്തിൽ ജീവനക്കാരെ വേർതിരിക്കാൻ ശ്രമിക്കരുത്; ഭാഷാവിലക്ക് ഉത്തരവ് പിൻവലിച്ചതിൽ സന്തോഷം അറിയിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: മലയാള ഭാഷയെ വിലക്കിക്കൊണ്ട്  രാജ്യത്തെ ഒരു സർക്കാർ സ്ഥാപനം ഉത്തരവ് ഇറക്കുന്നത് വൈവിധ്യങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan). ജീവനക്കാരെ ഭാഷയുടെയും സംസ്കാരത്തിന്റെയും പേരിൽ വേർതിരിച്ച് കാണുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി (Chief Minister) വ്യക്തമാക്കി.

ഭാഷയുടെ അടിസ്ഥാനത്തിൽ ജീവനക്കാരെ വേർതിരിച്ച് കാണുകയും അവരെ വിഭജിക്കാൻ ശ്രമിക്കുകയും ചെയ്യുന്നവർ അതിൽ നിന്ന് പിന്മാറണം. മാതൃഭാഷയ്ക്ക് വലിയ പ്രാധാന്യം നൽകുന്ന നമ്മുടെ നാടിനും അതിന്റെ സംസ്കാരത്തിനും ഇത്തരം നടപടികൾ യോ​ജിക്കുന്നതല്ലെന്നും അദ്ദേഹം ഫേസ്ബുക്ക് (Facebook) കുറിപ്പിൽ വ്യക്തമാക്കി.

ALSO READ: Delhi ജിബി പന്ത് ആശുപത്രിയിലെ മലയാളം വിലക്ക് പിൻവലിച്ചു; നഴ്സിങ് സൂപ്രണ്ടിന്റെ ഉത്തരവ് അറിഞ്ഞില്ലെന്ന് ആശുപത്രി അധികൃതർ

ഫേസ്ബുക്ക് കുറിപ്പിന്റെ  പൂർണരൂപം:
മലയാളികളുടെ മാതൃഭാഷ ആയ മലയാളം ഇന്ത്യയിലെ ഔദ്യോഗിക ഭാഷകളില്‍ ഒന്നാണ്‌. മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവിയുമുണ്ട്. അത്തരത്തില്‍ ഉന്നതമായ സ്ഥാനത്തുള്ള മലയാള ഭാഷയെ മാത്രം തിരഞ്ഞു പിടിച്ച് അത് ഉപയോഗിക്കുന്നത് കുറ്റകരമാണ് എന്ന തരത്തിൽ ഇന്ത്യയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനം ഉത്തരവിറക്കുന്നത് നമ്മുടെ വൈവിധ്യങ്ങള്‍ക്കുമേലുള്ള കടന്നു കയറ്റമാണ്. ജീവനക്കാരെ ഭാഷയുടെയും സംസ്കാരത്തിന്റെയും പേരില്‍ വിഭജിച്ച് കാണുന്ന നിലപാട് ഒരു പരിഷ്കൃത സമൂഹത്തിനും ‌യോജിച്ചതല്ല. പ്രത്യേകിച്ച്, മാതൃഭാഷയ്ക്ക് വലിയ പ്രാധാന്യം നല്‍കുന്ന നമ്മുടെ നാടിനും അതിന്റെ സംസ്കാരത്തിനും ചേര്‍ന്നതല്ല അത്തരം നടപടികൾ.

നമ്മുടെ സംസ്കാരത്തിനും ജനാധിപത്യത്തിനും നിരക്കാത്ത ഇത്തരം ഒരുത്തരവ് പിന്‍വലിച്ചു എന്നാണ് ഇപ്പോള്‍ മനസ്സിലാക്കുന്നത്. വൈകി ആണെങ്കിലും ശരിയായ നിലപാട് സ്വീകരിക്കാൻ മുന്നോട്ടു വന്ന അധികാരികളെ അഭിനന്ദിക്കുന്നു. ഭാഷയുടെ അടിസ്ഥാനത്തില്‍ ജീവനക്കാരെ വേര്‍തിരിച്ച് കാണുകയും അവരെ തമ്മില്‍ വിഭജിക്കാൻ ശ്രമിക്കുകയും ചെയ്യുന്നവർ അതിൽ നിന്ന് പിന്മാറണമെന്ന് ഓര്‍മിപ്പിക്കുന്നു. ജി ബി പന്ത് ആശുപത്രിയില്‍ ഉള്‍പ്പെടെ ഡെല്‍ഹിയിലെ നിരവധി ആശുപത്രികളില്‍ മാതൃകാപരമായ സേവനം  അനുഷ്ഠിക്കുന്നവരാണ് മലയാളി നേഴ്സുമാര്‍. അവര്‍ക്കെല്ലാവര്‍ക്കും ഊഷ്മളമായ അഭിവാദ്യങ്ങൾ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News