ഡല്‍ഹിയില്‍ പൗരത്വ നിയമത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

അടിയന്തിര സഹായമായി 25,000 രൂപയാണ് നഷ്ടപരിഹാരമായി കേജരിവാള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം ബാക്കി തുക നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.


വീ​ടു​ക​ള്‍ ന​ഷ്ട​പ്പെ​ട്ട​വ​ര്‍​ക്ക് താ​ത്കാ​ലി​ക താ​മ​സ സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ളും സ​ര്‍‌​ക്കാ​ര്‍ കൈ​ക്കൊ​ണ്ടി​ട്ടു​ണ്ടെ​ന്നും ആ​വ​ശ്യ​മെ​ങ്കി​ല്‍ താ​ത്കാ​ലി​ക​മാ​യി ടെ​ന്‍റു​ക​ള്‍ കെ​ട്ടു​ന്ന കാ​ര്യം പ​രി​ഗ​ണ​ന​യി​ലു​ണ്ടെ​ന്നും കേ​ജ​രി​വാ​ള്‍ വ്യ​ക്ത​മാ​ക്കി. 


ക​ലാ​പ​ത്തി​ല്‍ ഉ​ണ്ടാ​യ നാ​ശനഷ്ട​ങ്ങ​ളു​ടെ ക​ണ​ക്കു​ക​ള്‍ ത​യാ​റാ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​ത്തി​ന് ഉ​ദ്യോ​ഗ​സ്ഥ​രെ ഇ​തി​നോ​ട​കം ചു​മ​ത​ല​പ്പെ​ടു​ത്തി​. എ​ല്ലാ​വ​ര്‍​ക്കും ഭ​ക്ഷ​ണം എ​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ചെ​യ്യു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.


വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ മരിച്ചവരുടെ എണ്ണം 42 ആയെന്ന് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ ആകെ പരിക്കേറ്റവരുടെ എണ്ണം 200 ആയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.  


അതേസമയം കഴിഞ്ഞ 42 മണിക്കൂറിനിടെ ഡല്‍ഹിയില്‍ പുതിയ അക്രമ സംഭവങ്ങളൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംഘര്‍ഷങ്ങള്‍ വ്യാപിക്കുന്നത് തടയാന്‍ പ്രഖ്യാപിച്ചിരിക്കുന്ന നിരോധനാജ്ഞയില്‍ വെള്ളിയാഴ്ച പത്തുമണിക്കൂര്‍ ഇളവ് അനുവദിച്ചിരുന്നു.