ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കെ സഞ്​ജയ്​ ലീല ബന്‍സാലിയുടെ ചിത്രം പത്​മാവതിക്ക്​ എതിരായി സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതിയും തള്ളി. 


COMMERCIAL BREAK
SCROLL TO CONTINUE READING

നവംബര്‍ 16ന്​ അഖാനന്ദ്​ രാഷ്​ട്രവേദി പാര്‍ട്ടിയുടെ പ്രതിനിധിയാണ്​ ഇതുസംബന്ധിച്ച പൊതുതാല്‍പര്യ ഹര്‍ജി കോടതിയില്‍ നല്‍കിയത്​. പത്​മാവതിയില്‍ ചരിത്രം വളച്ചൊടിച്ചോ എന്ന കാര്യം പരിശോധിക്കുന്നതിനായി സമിതിയെ നിയമിക്കണമെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന ആവശ്യം. എന്നാല്‍ നിലവില്‍ ഇത്​ പരിഗണിക്കേണ്ടെന്നായിരുന്നു കോടതി നിലപാട്​.


പത്​മാവതി​ സിനിമയെ കുറിച്ച്‌​ പരിശോധിക്കുന്നതിനായി വിരമിച്ച ജഡ്​ജി അധ്യക്ഷനായ കമിറ്റിയെ നിയോഗിക്കാന്‍ സെന്‍സര്‍ ബോര്‍ഡിനോട്​ ശുപാര്‍ശ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ടായിരുന്നു.


വിവാദങ്ങളുടെ പശ്​ചാത്തലത്തില്‍ കൂടുതല്‍ പരിശോധനകള്‍ക്ക്​ ശേഷം മാത്രമേ ചിത്രത്തിന്​ സര്‍ട്ടിഫിക്കറ്റ്​ നല്‍കു എന്നാണ്​ സെന്‍സര്‍ ബോര്‍ഡ്​ നിലപാട്​​.