ന്യൂഡൽഹി: ഭരണത്തുടർച്ച പ്രവചിച്ച എക്സിറ്റ്പോൾ ഫലങ്ങൾ ശരിവച്ച് ശക്തമായ ത്രികോണമല്‍സരം നടന്ന ഡൽഹി മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ബിജെപി മൂന്നാം തവണയും അധികാരത്തിലേക്ക്. ആദ്യ ഫലം പുറത്ത് വന്നപ്പോള്‍ മൂന്ന് കോര്‍പ്പറേഷനുകളിലായി ആകെയുള്ള 270 സീറ്റിൽ 185ലധികം സീറ്റുകളിൽ ബിജെപി ലീഡു ചെയ്യുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

നോര്‍ത്ത് സൗത്ത് ഡല്‍ഹി, നോര്‍ത്ത് ഡല്‍ഹി,, ഈസ്റ്റ് ഡല്‍ഹി, എന്നീ മൂന്ന് കോര്‍പ്പറേഷനുകളിലാണ് ബിജെപി വിജയം കൈയടക്കിയത്. അതേസമയം, രണ്ടും മൂന്നും സ്ഥാനത്തേക്ക് കനത്ത പോരാട്ടമാണ് കോണ്‍ഗ്രസും-എഎപിയും തമ്മില്‍ നടക്കുന്നത്.  41 സീറ്റുമായി കോൺഗ്രസാണ് ഇപ്പോൾ രണ്ടാമത്. 35 സീറ്റുമായി ആം ആദ്മി പാർട്ടി തൊട്ടുപിന്നിലുണ്ട്. നഗരത്തിലെ 35 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍ നടക്കുന്നത്. ഉച്ചയോടെ പൂർണമായ ഫലം ലഭിക്കും.


2012ലാണ് ഡൽഹി നഗരസഭ വിഭജിച്ച് മൂന്ന് കോർപറേഷനുകളാക്കിയത്. അന്ന് ബി.ജെ.പി 138ഉം കോൺഗ്രസ് 77ഉം, ബി.എസ്.പി 15 സീറ്റുകളുമാണ് നേടിയത്. വോട്ടെണ്ണലിന്‍റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് നഗരത്തില്‍ ഒരുക്കിയിരിക്കുന്നത്.