Delhi Metro Update: കർഷക പ്രതിഷേധത്തെ തുടര്‍ന്ന് റോഡ്‌ ഗതാഗതം യാത്രക്കാരെ വീര്‍പ്പുമുട്ടിച്ചപ്പോള്‍ രക്ഷയ്ക്കായി എത്തി ഡല്‍ഹി മെട്രോ...  കര്‍ഷക പ്രതിഷേധം ആരംഭിച്ച ഫെബ്രുവരി 13 ന് യാത്രക്കാരുടെ എണ്ണത്തില്‍ ഡല്‍ഹി മെട്രോ റെക്കോർഡ് സൃഷ്ടിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: World Government Summit: യുഎഇയില്‍ നടക്കുന്ന ലോക സര്‍ക്കാര്‍ ഉച്ചകോടിയില്‍ ഷാരൂഖ് ഖാന്‍


അതായത്, ഡല്‍ഹി മെട്രോയുടെ ചരിത്രത്തില്‍ ഒരു ദിവസം ഏറ്റവും കൂടുതല്‍ ആളുകള്‍ യാത്ര ചെയ്ത ദിവസമാണ്  ഫെബ്രുവരി 13.  ഈ ദിവസം 71.09 ലക്ഷം പേരാണ് ഡൽഹി മെട്രോയിൽ യാത്ര ചെയ്തത്. ഡിഎംആർസിയാണ് (DMRC) ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. 


Also Read:  BJP Candidate List: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർത്ഥി പട്ടികയില്‍ ഇടം നേടി അശോക്‌ ചവാനടക്കം പ്രമുഖര്‍!!


ഡൽഹി മെട്രോയിൽ പ്രതിദിനം ലക്ഷക്കണക്കിന് ആളുകള്‍ യാത്ര ചെയ്യുന്നുണ്ട് എങ്കിലും ഫെബ്രുവരി 13 ഡൽഹി മെട്രോയ്ക്ക് വളരെ സവിശേഷമായ ദിവസമായി മാറി. ഫെബ്രുവരി 13-നാണ് ഡൽഹി മെട്രോയിൽ ഒരു ദിവസം ഏറ്റവും കൂടുതൽ യാത്രക്കാർ യാത്ര ചെയ്തത്. ഇതിന് മുമ്പ് ഏറ്റവും കൂടുതൽ യാത്രക്കാർ രേഖപ്പെടുത്തിയത് 2023 സെപ്റ്റംബര്‍ മാസത്തിലാണ്.


ഡൽഹിയിൽ കർഷക പ്രക്ഷോഭം തുടരുന്ന സാഹചര്യത്തില്‍ റോഡ്‌ ഗതാഗതത്തില്‍ സാരമായ തടസം നേരിടുകയാണ്. ഈ അവസരത്തില്‍ ആളുകള്‍ യാത്രയ്ക്കായി മെട്രോ ആണ് തിരഞ്ഞെടുക്കുന്നത്. അതിനാല്‍, ഡല്‍ഹി മെട്രോയില്‍ പ്രതിദിന യാത്രക്കാരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു. മെട്രോ ലൈനിന്‍റെ ഉപയോഗത്തിന്‍റെ അടിസ്ഥാനത്തിലാണ് യാത്രക്കാരുടെ കണക്ക്. ഏതെങ്കിലും യാത്രക്കാരൻ തന്‍റെ ലക്ഷ്യസ്ഥാനത്ത് എത്താൻ 2 മെട്രോ ലൈനുകളിൽ യാത്ര ചെയ്തിട്ടുണ്ടെങ്കിൽ, അത് രണ്ട് തവണയായി കണക്കാക്കും. 


അതേസമയം, ഡിഎംആർസിയുടെ പല ഗേറ്റുകളും അടഞ്ഞുകിടക്കുകയാണ്.  അതായത്, ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ ചൊവ്വാഴ്ച ഒമ്പത് മെട്രോ സ്റ്റേഷനുകളുടെ പല ഗേറ്റുകളും ഏകദേശം 12 മണിക്കൂർ അടച്ചു. തിരക്ക് കൂടിയതിനെ തുടർന്നാണ് മെട്രോ ഇത് ചെയ്തത്. തിരക്കേറിയ ഒൻപത് സ്റ്റേഷനുകളുടെ ചില ഗേറ്റുകൾ അടച്ചിരിക്കാമെന്നും അതിനനുസരിച്ച് യാത്ര ആസൂത്രണം ചെയ്യാൻ യാത്രക്കാരോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പോസ്റ്റ് ചെയ്തുകൊണ്ട് ഡിഎംആർസി ചൊവ്വാഴ്ച അറിയിച്ചിരുന്നു.



നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.