ന്യൂഡല്‍ഹി: റിപ്പബ്ലിക്ക് ദിനത്തിന് കർഷകർ നടത്തുന്ന ട്രാക്ടർ റാലിക്ക്(Tractor Rall ഉപാധികളോടെ അനുമതി. ഇവർക്ക് ഡൽഹിയിലേക്ക് പ്രവേശിക്കാനും അനുമതിയുണ്ടായിരിക്കും.മൂന്ന് അതിര്‍ത്തി മേഖലകളില്‍ നിന്നായിരിക്കും ഡല്‍ഹിയിലേക്ക് റാലി അനുവദിക്കുക. എല്ലായിടത്തെയും ബാരിക്കേഡ‍ുകൾ പോലീസ് തന്നെ മാറ്റി നൽകും. റിപ്പബ്ലിക്ക്ദിന പരേഡ് അവസാനിച്ച ശേഷമായിരിക്കും ഇവർ പ്രവേശിക്കേണ്ടത്.


COMMERCIAL BREAK
SCROLL TO CONTINUE READING

 


ALSO READ: Solar Scam: Oommen Chandy ഉൾപ്പടെയുള്ളവർക്കെതിരായ പീഡന കേസുകളുടെ അന്വേഷണം CBI യ്ക്ക് വിട്ടു


 


പരേഡിന് യാതൊരു വിധത്തിലുമുള്ള തടസങ്ങൾ ഉണ്ടാക്കാൻ പാടില്ലെന്നും പോലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്.അഞ്ച് അതിര്‍ത്തി മേഖലകളില്‍ നിന്ന് ഡല്‍ഹിയിലേക്ക് ട്രാക്ടര്‍ പരേഡ് നടത്താനുള്ള റൂട്ട് മാപ്പാണ് കര്‍ഷക സംഘടനകള്‍ കൈമാറിയതെങ്കിലും മൂന്ന് മേഖലകള്‍ മാത്രമാണ് ഡല്‍ഹി പൊലീസ്


(Delhi Police) അനുവദിച്ചത്.


 


ALSO READ: Kerala Assembly Election 2021: Oommen Chandy അധ്യക്ഷനായ കോൺ​ഗ്രസിന്റെ തെരഞ്ഞെടുപ്പ് മേൽനോട്ട സമിതിയുടെ ആദ്യ യോ​ഗം ഇന്ന്


 


അതിനിടയില്‍ റാലിക്കുള്ളിൽ പ്രശ്നങ്ങളുണ്ടാക്കാന്‍ പാക് ശ്രമമുണ്ടാകുമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടുകളുണ്ടെന്നും പൊലീസ് അറിയിച്ചു. പാകിസ്ഥാൻ 300 ലധികം വ്യാജ ട്വിറ്റർ അക്കൗണ്ടുകൾ‌ ഇതിനായി നിർമ്മിച്ചുവെന്നാണ് ഇന്റലിജൻസിന്റെ കണ്ടെത്തൽ(Intelligence)


 


റാലിയില്‍ പങ്കെടുക്കാന്‍ ആയിരകണക്കിന് ട്രാക്ടറുകള്‍ ഡല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് എത്തിത്തുടങ്ങി. ഇതിനിടയില്സൽ സിംഗുവിലെത്തിയ പഞ്ചാബിലെ കോണ്‍ഗ്രസ് എം.പി രവ്നീത് സിംഗ് ബിട്ടുവിന് നേരെ കര്‍ഷകര്‍ പ്രതിഷേധിച്ചു.


 


പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് ആയിരകണക്കിന് ട്രാക്ടറുകള്‍ ഡല്‍ഹിയുടെ(Delhi) അതിര്‍ത്തികളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. നേരത്തെ ട്രാക്ടർ‌ റാലി സംബന്ധിച്ച് ഡൽഹി പോലീസിന് തീരുമാനമെടുക്കാം എന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. സമരഭൂമിയില്തൽ അതിശൈത്യം കാരണം ഒരു കര്‍ഷകന്‍ കൂടി മരിച്ചതോടെ, പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഇതുവരെ 151 പേര്‍ മരിച്ചെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച വ്യക്തമാക്കി.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.