New Delhi: കോണ്‍ഗ്രസ്‌ നേതാവ് രാഹുല്‍  ഗാന്ധിയ്ക്കെതിരെ നടപടി എടുക്കാന്‍  ഡല്‍ഹി പോലീസിനും ട്വീറ്ററിനും  നിര്‍ദ്ദേശം നല്‍കി ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ.


COMMERCIAL BREAK
SCROLL TO CONTINUE READING

ഡല്‍ഹിയില്‍  ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഒമ്പതു വയസുകാരിയായ ദളിത് പെണ്‍കുട്ടിയുടെ മാതാപിതാക്കളെ  സന്ദര്‍ശിച്ച  രാഹുല്‍ ഗാന്ധി  (Rahul Gandhi) അവര്‍ക്കൊപ്പമുള്ള ചിത്രം ട്വീറ്ററില്‍ പങ്കുവച്ചിരുന്നു. ഇതിനെതിരയാണ്  ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ (National Commission for Protection of Child Rights) രംഗത്തെത്തിയിരിയ്ക്കുന്നത്.


ബലാത്സംഗ ഇരയുടെ കുടുംബാംഗങ്ങളെ പൊതുവേദിയില്‍ വെളിപ്പെടുത്തുന്ന ചിത്രം പങ്കുവച്ചതിലൂടെ  
പോക്‌സോ നിയമത്തിലെ വ്യവസ്ഥകൾ ലംഘിക്കുകയാണ് രാഹുല്‍ ചെയ്തത്.  അക്കാരണത്താല്‍ ഫോട്ടോ നീക്കം ചെയ്യാന്‍  NCPCR ട്വിറ്ററോട് ആവശ്യപ്പെടടുകയും ചെയ്തിരുന്നു.


കൂടാതെ ഫോട്ടോ  പങ്കുവച്ചതിന്   ഡല്‍ഹി ആസ്ഥാനമായുള്ള ഒരു അഭിഭാഷകനും ഡൽഹി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍   കോൺഗ്രസ് നേതാവിനെതിരെ FIR രജിസ്റ്റർ ചെയ്തിട്ടുണ്ട്.


ബുധനാഴ്ചയാണ്  കോണ്‍ഗ്രസ്‌ നേതാവ് രാഹുല്‍  ഗാന്ധി  ഇരയുടെ കുടുംബത്തെ സന്ദര്‍ശിച്ചത്.  അവരെ  സഹായിക്കുക തന്‍റെ കടമയാണ് എന്നാണ് സന്ദര്‍ശനത്തിനു ശേഷം രാഹുല്‍ ഗാന്ധി  (Rahl Gandhi) പ്രതികരിച്ചത്. 


കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ  ബന്ധുക്കളെ സന്ദര്‍ശിച്ചപ്പോള്‍ അവര്‍ തന്നോട് പറഞ്ഞത് ഒരേയൊരു കാര്യം മാത്രമാണ് ആവശ്യപ്പെട്ടത്.  "കുടുംബത്തിന് നീതി കിട്ടിയിട്ടില്ല. നീതിയല്ലാതെ മറ്റൊന്നും ആ കുടുംബം ആവശ്യപ്പെടുന്നില്ല, സഹായിക്കണമെന്നും അവര്‍ പറഞ്ഞു", സന്ദര്‍ശനത്തിന് ശേഷം രാഹുല്‍  പ്രതികരിച്ചു. താന്‍ അവര്‍ക്കൊപ്പമുണ്ടാകും,  നീതി കിട്ടും വരെ അവര്‍ക്കൊപ്പം തുടരും,  രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.  


ഡല്‍ഹി  നങ്കലിലാണ് ഒമ്പതുവയസുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. തുടര്‍ന്ന് മാതാപിതാക്കളുടെ സമ്മതമില്ലാതെതന്നെ പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കരിയ്ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. 


ഞായറാഴ്ച വൈകീട്ട് 5.30ഓടെയാണ് സംഭവം. നങ്കലിലെ ശ്മശാനത്തോട് ചേര്‍ന്ന വാടക വീട്ടിലാണ് പെണ്‍കുട്ടിയും മാതാപിതാക്കളും താമസിച്ചിരുന്നത്.  സമീപത്തെ  മൈതാനത്ത്  കളിക്കുന്നതിനിടെ വെള്ളം കുടിക്കാന്‍ ശ്മശാനത്തിലെ വാട്ടര്‍  കൂളര്‍ തേടിയെത്തിയ പെണ്‍കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു.  


കുട്ടിയെ കാണാതായതോടെ   തിരക്കിയിറങ്ങിയ അമ്മയോട്  പിന്നാലെയെത്തിയ ശ്മശാന പുരോഹിതന്‍ കൂളറില്‍ നിന്നും വൈദ്യുതാഘാതമേറ്റാണ് കുട്ടി മരിച്ചതെന്ന്  അറിയിക്കുകയായിരുന്നു...!!  


Also Read: Delhi Rape case: പെണ്‍കുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരവും നിയമസഹായവും വാഗ്ദാനം ചെയ്ത് ഡല്‍ഹി സര്‍ക്കാര്‍


തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കരുതെന്നും അറിയിച്ചാല്‍ അവര്‍ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയക്കുമെന്നും അവയവങ്ങള്‍ മോഷ്ടിക്കുമെന്നും പുരോഹിതന്‍ അമ്മയോട് പറഞ്ഞിരുന്നു. തുടര്‍ന്ന് ഇയാള്‍ തന്നെ കുട്ടിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ കുടുംബത്തിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.


Also Read: Delhi Rape Case: 'ദളിത് കുടുംബം നീതി ആവശ്യപ്പെടുന്നു, താന്‍ അവര്‍ക്കൊപ്പം', ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ബാലികയുടെ വീട് സന്ദര്‍ശിച്ച് Rahul Gandhi


സംഭവത്തില്‍ പ്രതിഷേധം ശക്തമായ അവസരത്തില്‍ 4 പേരെ ഡല്‍ഹി പോലീസ് അറസ്റ്റ്  ചെയ്തു.  പുരോഹിതന്‍ രാധേ ശ്യാം , കുല്‍ദീപ് കുമാര്‍,   ലക്ഷ്മി നാരായണ്‍,  മുഹമ്മദ്‌ സലിം എന്നിവരെയാണ്  സംഭവുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസ് കസ്റ്റഡിയില്‍ എടുത്തിരിയ്ക്കുന്നത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.