Delhi Rape case: പെണ്‍കുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരവും നിയമസഹായവും വാഗ്ദാനം ചെയ്ത് ഡല്‍ഹി സര്‍ക്കാര്‍

രാജ്യ  തലസ്ഥാനത്ത് കൂട്ട ബലാത്സംഗത്തിനിരയായി ദാരുണമായി കൊല്ലപ്പെട്ട ഒമ്പതു വയസുകാരിയുടെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ച്  ഡല്‍ഹി സര്‍ക്കാര്‍.

Written by - Zee Malayalam News Desk | Last Updated : Aug 4, 2021, 03:52 PM IST
  • രാജ്യ തലസ്ഥാനത്ത് കൂട്ട ബലാത്സംഗത്തിനിരയായി ദാരുണമായി കൊല്ലപ്പെട്ട ഒമ്പതു വയസുകാരിയുടെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഡല്‍ഹി സര്‍ക്കാര്‍.
  • സംഭവത്തില്‍ മജിസ്ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്യുമെന്ന് കുടുംബത്തെ സന്ദര്‍ശിച്ച ശേഷം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ മാധ്യമങ്ങളോട് പറഞ്ഞു.
Delhi Rape case: പെണ്‍കുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരവും നിയമസഹായവും   വാഗ്ദാനം ചെയ്ത് ഡല്‍ഹി സര്‍ക്കാര്‍

New Delhi: രാജ്യ  തലസ്ഥാനത്ത് കൂട്ട ബലാത്സംഗത്തിനിരയായി ദാരുണമായി കൊല്ലപ്പെട്ട ഒമ്പതു വയസുകാരിയുടെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ച്  ഡല്‍ഹി സര്‍ക്കാര്‍.

കുടുംബത്തോട് ചെയ്ത അനീതി ദൗര്‍ഭാഗ്യകരമാണ്, അത് നഷ്ടപരിഹാരത്തിലൂടെ നികത്താന്‍ കഴിയില്ല.  ഡല്‍ഹി സര്‍ക്കാര്‍ അവര്‍ക്ക് 10 ലക്ഷം രൂപ നല്‍കുകയും സംഭവത്തില്‍  മജിസ്ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്യുമെന്ന് കുടുംബത്തെ  സന്ദര്‍ശിച്ച ശേഷം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്  കെജ്‌രിവാള്‍  (Delhi Chief Minister Arvind Kejriwal) മാധ്യമങ്ങളോട് പറഞ്ഞു.  

കുടുംബത്തിന് നിയമ സഹായം വാഗ്ദാനം ചെയ്ത കെജ്‌രിവാള്‍  പ്രശസ്തനായ  അഭിഭാഷകരെ വാദിക്കാന്‍  നിയമിക്കുമെന്നും അറിയിച്ചു.  കൂടാതെ,  ഡല്‍ഹിയിലെ ക്രമസമാധാന സംവിധാനം ശക്തിപ്പെടുത്താൻ കേന്ദ്ര സർക്കാർ മതിയായ നടപടികൾ കൈക്കൊള്ളണമെന്നും ഡല്‍ഹി സര്‍ക്കാര്‍ പൂര്‍ണ്ണ സഹകരണം   ഉറപ്പ് നൽകുന്നതായും അദ്ദേഹം പറഞ്ഞു.

അതേസമയം,  കൊലപ്പെട്ട പെണ്‍കുട്ടിയുടെ  കുടുംബത്തെ സന്ദര്‍ശിക്കാന്‍ എത്തിച്ചേര്‍ന്ന ഡല്‍ഹി  മുഖ്യമന്ത്രി അരവിന്ദ്  കെജ്‌രിവാളിന് നേരെ കനത്ത പ്രതിഷേധമാണ് ഉയര്‍ന്നത്.   ആള്‍ക്കൂട്ടം മുഖ്യമന്ത്രിയ്ക്കെതിരെ മുദ്രാവാക്യം  മുഴക്കി.
  
ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഒമ്പതു വയസുകാരിയായ ദളിത് പെണ്‍കുട്ടിയുടെ ബന്ധുക്കളെ  കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും (Rahul Gandhi) സന്ദര്‍ശിച്ചിരുന്നു. 

ഉത്തര്‍ പ്രദേശിലെ ഹാഥ് രസില്‍ ദളിത്‌  പെണ്‍കുട്ടി  (Dalit Girl Raped) പീഡിപ്പിക്കപ്പെട്ട സംഭവം ഓര്‍മ്മിപ്പിക്കും വിധമായിരുന്നു ഡല്‍ഹിയിലും ആവര്‍ത്തിച്ചത്.   ഡല്‍ഹി  നങ്കലിലാണ് ഒമ്പതുവയസുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. തുടര്‍ന്ന് മാതാപിതാക്കളുടെ സമ്മതമില്ലാതെതന്നെ പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കരിയ്ക്കുകയുംചെയ്തു.  

ഞായറാഴ്ച വൈകീട്ട് 5.30ഓടെയാണ് സംഭവം. നങ്കലിലെ ശ്മശാനത്തോട് ചേര്‍ന്ന വാടക വീട്ടിലാണ് പെണ്‍കുട്ടിയും മാതാപിതാക്കളും താമസിച്ചിരുന്നത്.  സമീപത്തെ  മൈതാനത്ത്  കളിക്കുന്നതിനിടെ വെള്ളം കുടിക്കാന്‍ ശ്മശാനത്തിലെ വാട്ടര്‍  കൂളര്‍ തേടിയെത്തിയ പെണ്‍കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു.  

കുട്ടിയെ കാണാതായതോടെ   തിരക്കിയിറങ്ങിയ അമ്മയോട്  പിന്നാലെയെത്തിയ ശ്മശാന പുരോഹിതന്‍ കൂളറില്‍ നിന്നും വൈദ്യുതാഘാതമേറ്റാണ് കുട്ടി മരിച്ചതെന്ന്  അറിയിക്കുകയായിരുന്നു...!!  

Also Read: Delhi Rape Case: 'ദളിത് കുടുംബം നീതി ആവശ്യപ്പെടുന്നു, താന്‍ അവര്‍ക്കൊപ്പം', ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ബാലികയുടെ വീട് സന്ദര്‍ശിച്ച് Rahul Gandhi

തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കരുതെന്നും അറിയിച്ചാല്‍ അവര്‍ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയക്കുമെന്നും അവയവങ്ങള്‍ മോഷ്ടിക്കുമെന്നും പുരോഹിതന്‍ അമ്മയോട് പറഞ്ഞിരുന്നു. തുടര്‍ന്ന് ഇയാള്‍ തന്നെ കുട്ടിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ കുടുംബത്തിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

സംഭവത്തില്‍ പ്രതിഷേധം ശക്തമായ അവസരത്തില്‍ 4 പേരെ ഡല്‍ഹി പോലീസ് അറസ്റ്റ്  ചെയ്തു.  പുരോഹിതന്‍ രാധേ ശ്യാം , കുല്‍ദീപ് കുമാര്‍,   ലക്ഷ്മി നാരായണ്‍,  മുഹമ്മദ്‌ സലിം എന്നിവരെയാണ്  സംഭവുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസ് കസ്റ്റഡിയില്‍ എടുത്തിരിയ്ക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

 

Trending News