New Delhi: രാജ്യ തലസ്ഥാനത്ത് തികച്ചും  അപ്രതീക്ഷിതമായി അധികാരം കൈപിടിയിലൊതുക്കിയ  Aam Aadmi Party ജനസേവനത്തിന്‍റെ ഏറ്റവും മഹത്തായ മാതൃകയാണ്. സാധാരണക്കാരുടെ അടിസ്ഥാന ആവശ്യങ്ങളില്‍ ഊന്നിയുള്ള ഭരണത്തിന് ജനപിന്തുണയും ഏറെയാണ്...  


COMMERCIAL BREAK
SCROLL TO CONTINUE READING

സാധാരണക്കാരെ ലക്ഷ്യമിട്ട് വിദ്യാഭ്യാസം, ആരോഗ്യം. വൈദ്യുതി, വെള്ളം തുടങ്ങിയ മേഘലകളില്‍ നിര്‍ണ്ണായകമായ പല മാറ്റങ്ങളും ഡല്‍ഹി ഭരിക്കുന്ന ആം ആദ്മി സര്‍ക്കാര്‍  നടപ്പില്‍ വരുത്തിയിട്ടുണ്ട്. ഇതെല്ലം വന്‍ ഭൂരിപക്ഷത്തോടെ രണ്ടാം വട്ടവും അധികാരത്തിലേറാന്‍  ആം ആദ്മി പാര്‍ട്ടിയ്ക്ക്  (Aam Aadmi Party) സഹായകമായി.


ആം ആദ്മി സര്‍ക്കാര്‍ ഏറ്റവുമധികം പ്രാധാന്യം നല്‍കി വരുന്നത് വിദ്യാഭ്യാസ മേഖലയ്ക്കാണ്. ഡല്‍ഹി സര്‍ക്കാരിന്‍റെ കീഴിലുള്ള  സ്കൂളുകള്‍ ഏറെ നവീകരിക്കപ്പെട്ടതും  ആം ആദ്മി സര്‍ക്കാരിന്‍റെ കാലത്താണ്. 


എന്നാല്‍, വിദ്യാഭ്യാസ മേഘലയില്‍ നിര്‍ണ്ണായക തീരുമാനവുമായി എത്തിയിരിയ്ക്കുകയാണ് ഡല്‍ഹി സര്‍ക്കാര്‍.  ഡല്‍ഹിയ്ക്ക് സ്വന്തമായി വിദ്യാഭ്യാസ ബോര്‍ഡ്  (Education Board) രൂപീകരിക്കാനൊരുങ്ങുകയാണ് എന്നാണ്  മുഖ്യമന്ത്രി അരവിന്ദ്  കെജ്​​രി​വാ​ള്‍  (Arvind Kejriwal) അറിയിച്ചത്.  ഡല്‍ഹി ബോര്‍ഡ് ഓഫ് സ്‌കൂള്‍ എജ്യുക്കേഷന്‍  (Delhi Board of School Education) രൂപീകരിക്കാന്‍ മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയെന്നും അദ്ദേഹം അറിയിച്ചു.


ആദ്യ ഘട്ടത്തിന്‍റെ  ഭാഗമായി ഡല്‍ഹിയിലെ  22 ഓളം സര്‍ക്കാര്‍ സ്‌കൂളുകള്‍ ഡല്‍ഹി ബോര്‍ഡ് ഓഫ് സ്‌കൂള്‍ എജ്യുക്കേഷന്‍റെ ഭാഗമാകുമെന്നും,  നാലോ അഞ്ചോ വര്‍ഷങ്ങള്‍ക്കുള്ളില്‍ എല്ലാ സ്‌കൂളുകളും പദ്ധതിക്ക് കീഴിലാകുമെന്നും മുഖ്യമന്ത്രി  അറിയിച്ചു. 


 പുതുതായി രൂപീകരിക്കുന്ന വിദ്യാഭ്യാസ ബോര്‍ഡില്‍ ഡല്‍ഹി വിദ്യാഭ്യാസ മന്ത്രിയുടെ അദ്ധ്യക്ഷതയിലുള്ള ഭരണ സമിതിയും ഡല്‍ഹി സര്‍ക്കാരിന്‍റെ കീഴിലുള്ള ഭരണ സമിതിയും ഉണ്ടായിരിക്കും. 


സംസ്ഥാന വിദ്യാഭ്യാസ ബോര്‍ഡ് രൂപീകരണം, പാഠ്യപദ്ധതി പരിഷ്‌കരണം എന്നിവയുടെ രൂപരേഖ  തയ്യാറാക്കുന്നതിനായി ഡല്‍ഹി സര്‍ക്കാര്‍ കഴിഞ്ഞ ജൂലൈയില്‍ രണ്ട് സമിതികള്‍ രൂപീകരിച്ചിരുന്നു. പാഠ്യപദ്ധതി പരിഷ്‌കരണത്തിനും പുതിയ വിദ്യാഭ്യാസ ബോര്‍ഡ് രൂപീകരണത്തിനും സര്‍ക്കാര്‍ ബജറ്റില്‍ പദ്ധതികളും പ്രഖ്യാപിച്ചിരുന്നു.  


Also read: Gujarat Local Election 2021: കോ‌‍പ്പറേഷനുകൾക്ക് പിന്നാലെ നഗരസഭയും പഞ്ചായത്തും BJP യുടെ കൈയ്യിൽ ഭദ്രം, തകർന്നടിഞ്ഞ് Congress


ഡല്‍ഹിയില്‍ 1000 സര്‍ക്കാര്‍ സ്‌കൂളുകളും 1700 സ്വകാര്യ സ്‌കൂളുകളുമാണ് ഉള്ളത്. സര്‍ക്കാര്‍ സ്‌കൂളുകളും ഭൂരിഭാഗം സ്വകാര്യ സ്‌കൂളുകളും സിബിഎസ്‌ഇ  (CBSE) അഫിലിയേറ്റ് ചെയ്താണ് പ്രവര്‍ത്തിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കു ചെയ്യുക