ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് തിരിച്ചടി, 2 മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി വിട്ടു

ഡല്‍ഹിയില്‍ ഫെബ്രുവരി 8ന് നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ മുഖ്യപാര്‍ട്ടികളായ ബിജെപിയും ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്ന തിരക്കിലാണ്.

Last Updated : Jan 13, 2020, 05:44 PM IST
  • മുൻ കോൺഗ്രസ് എംപി മഹാബൽ മിശ്രയുടെ മകൻ വിനയ് മിശ്രയാണ് ഇന്ന് ആം ആദ്മി പാർട്ടിയിൽ ഇടം നേടിയത്.
  • തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടന്ന ഈ കൊഴിഞ്ഞു പോക്ക് കോൺഗ്രസിന് വലിയ തിരിച്ചടിയായി കണക്കാക്കപ്പെടുന്നു.
ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് തിരിച്ചടി, 2 മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി വിട്ടു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഫെബ്രുവരി 8ന് നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ മുഖ്യപാര്‍ട്ടികളായ ബിജെപിയും ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്ന തിരക്കിലാണ്.

ഡല്‍ഹി 15 വര്‍ഷ൦ തുടര്‍ച്ചയായി ഭരിച്ച കോണ്‍ഗ്രസ്‌ പാര്‍ട്ടി, ആദ്മി പാര്‍ട്ടിയില്‍ നിന്നും അധികാരം കൈക്കലാക്കാനുള്ള ശ്രമത്തിലാണ്. അതിനിടെയാണ് പാര്‍ട്ടിയ്ക്ക് വന്‍ തിരിച്ചടി നല്‍കിക്കൊണ്ട് പാര്‍ട്ടിയിലെ 2 മുതിര്‍ന്ന നേതാക്കള്‍ ഇന്ന് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നത്.
  
മുൻ കോൺഗ്രസ് എംപി മഹാബൽ മിശ്രയുടെ മകൻ വിനയ് മിശ്രയാണ് ഇന്ന് ആം ആദ്മി പാർട്ടിയിൽ ഇടം നേടിയത്. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടന്ന ഈ കൊഴിഞ്ഞു പോക്ക് കോൺഗ്രസിന് വലിയ തിരിച്ചടിയായി കണക്കാക്കപ്പെടുന്നു. കാരണം, മഹാബൽ മിശ്ര ഡല്‍ഹിയിലെ ഉന്നത കോൺഗ്രസ് നേതാക്കളിൽ ഒരാളാണ് എന്നത് തന്നെ. ഡല്‍ഹിയില്‍ അദ്ദേഹത്തെ പാർട്ടിയുടെ പൂർവഞ്ചലിന്‍റെ മുഖമായാണ് കണക്കാക്കുന്നത്. 
പശ്ചിമ ഡല്‍ഹിയില്‍ നിന്നുള്ള എംപിയും ദ്വാരക നിയമസഭയിൽ നിന്നുള്ള എം‌എൽ‌എയുമായിരുന്നു അദ്ദേഹം.

അതേസമയം, മഹാബൽ മിശ്രയുടെ മകന്‍ വിനയ് മിശ്ര 2013ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പാല൦ മണ്ഡലത്തില്‍ നിന്ന് കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. വിനയ് മിശ്ര യൂത്ത് കോൺഗ്രസിന്‍റെ നേതാവുമായിരുന്നു.

വിനയ് മിശ്രയ്ക്കൊപ്പം, മുന്‍ എംഎല്‍എ റാം സിംഗ് നേതാജിയും ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു. 

ആം ആദ്മി പാര്‍ട്ടി അദ്ധ്യക്ഷനും മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാള്‍ ഇരുവര്‍ക്കും പാര്‍ട്ടി അംഗത്വം നല്‍കി.

എന്നാല്‍, ഇരുവരും ആം ആദ്മി പാര്‍ട്ടിയുടെ ബാനറില്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്നാ കാര്യം ഇപ്പോള്‍ വ്യക്തമല്ല.

Trending News