ന്യുഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ (Arvind Kejriwal) തലസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയെ കണക്കിലെടുത്ത് കൊണ്ട് അൻലോക്ക് 3 ന് (Unlock 3) കീഴിലുള്ള നിരവധി സാമ്പത്തിക പ്രവർത്തനങ്ങൾക്ക് നാളെ മുതൽ അതയാത് ജൂൺ 14 തിങ്കളാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കാൻ അംഗീകാരം നൽകി.


COMMERCIAL BREAK
SCROLL TO CONTINUE READING

പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ (Delhi Unlock 3) അനുസരിച്ച് രാവിലെ 10 മുതൽ രാത്രി 8 വരെ കടകൾ തുറക്കാൻ കഴിയും. ഈ ഉത്തരവിൽ ഡൽഹിയിലെ പ്രതിവാര വിപണി തുറക്കാനും തീരുമാനിച്ചു.  ഇക്കാര്യത്തിൽ ഒരു മേഖലയിൽ ഒരു ദിവസത്തിൽ ഒരു ആഴ്ചയിൽ മാത്രം വിപണി (Weekly Market) തുറക്കാൻ സർക്കാർ അനുമതി നൽകിയിരിക്കുകയാണ്.


Also Read: India covid updates: രാജ്യത്ത് 24 മണിക്കൂറിനിടെ 80,834 പുതിയ കൊവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു, 3,303 മരണം കൂടി റിപ്പോർട്ട് ചെയ്തു


ഡൽഹിയിലെ (Delhi) ബിസിനസ് ക്ലാസിന് നൽകിയ ഇളവിനെക്കുറിച്ച് സംസാരിക്കുമ്പോൾ എല്ലാവരും അവരുടെ സ്ഥാപനങ്ങളിൽ കൊറോണ പ്രോട്ടോക്കോൾ പാലിക്കേണ്ടതുണ്ട്.  റെസ്റ്റോറന്റുകൾക്ക് 50% ഇരിപ്പിടത്തോടെ തുറക്കാൻ അനുവദിച്ചിരിക്കുന്നു. വിവാഹങ്ങളിൽ 20 പേരെ മാത്രമേ അനുവദിക്കൂ. 


വിവാഹ ചടങ്ങ് വീട്ടിലോ കോടതിയിലോ മാത്രമേ നടത്താൻ കഴിയൂ. ഡൽഹിയിലെ മെട്രോ ട്രെയിനുകളും ബസുകളും (Delhi Metro Trains) 50% ശേഷിയിൽ സർവീസ് നടത്തും. മതപരമായ സ്ഥലങ്ങൾ തുറക്കുമെങ്കിലും ഭക്തർക്ക് അവിടെ ദർശനം നടത്തുന്നത് വിലക്കിയിരിക്കുകയാണ്.


Also Read: Liquor Smuggling: വ്യാജ മദ്യം കടത്തിയ 2 യുവതികളെ റെയിൽവേ പൊലീസ് അറസ്റ്റു ചെയ്തു


 


ഈ പ്രവർത്തനങ്ങൾക്ക് നിരോധനം


പുതിയ പ്രഖ്യാപന പ്രകാരം ഡൽഹിയിലെ (Delhi Lockdown) എല്ലാ സ്കൂളുകൾ, കോളേജുകൾ, കോച്ചിംഗ് സെന്ററുകൾ എന്നിവയുൾപ്പെടെ എല്ലാത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളും മുമ്പത്തെപ്പോലെ അടച്ചിരിക്കും. അതുപോലെ സ്പോർട്സ് കോംപ്ലക്സുകൾ, നീന്തൽക്കുളങ്ങൾ എന്നിവയും തുറക്കാൻ അനുമതിയില്ല.  


തൽക്കാലം വിനോദ പാർക്കുകൾ, അസംബ്ലി ഹാളുകൾ എന്നിവ തുറക്കില്ല അവയുടെ നിരോധനം മാറ്റിയിട്ടില്ല.   അതുപോലെ ജിം (GYM), സ്പാ (Spa) എന്നിവയും തൽക്കാലം അടച്ചിരിക്കും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക