ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആദ്യ കൊറോണ (COVID 19) വൈറസ് ബാധിതന്‍ പൂര്‍ണ്ണമായും രോഗവിമുക്തനായതായി റിപ്പോര്‍ട്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഡല്‍ഹിയിലെ മയൂര്‍ വിഹാര്‍ ഫേസ് ട്വൂ സ്വദേശിയാണ് ഇപ്പോള്‍ രോഗവിമുക്തനായത്. പൂര്‍ണ്ണ ആരോഗ്യവാനായ അദ്ദേഹത്തെ ഇന്നലെയാണ് റാം മനോഹര്‍ ലോഹിയ ആശുപത്രിയില്‍ നിന്നും discharge ചെയ്തത്.   


Also read: Corona: ഇറ്റലിയില്‍ കുടുങ്ങിയ 218 പേരെ ഇന്ത്യയിലെത്തിച്ചു


നാല്‍പത്തിയഞ്ചുകാരനായ ഇദ്ദേഹം ഫെബ്രുവരി 22 നാണ് ഇറ്റലിയില്‍ നിന്നും ഇന്ത്യയില്‍ എത്തിയത്. ഇന്ത്യയില്‍ എത്തിയ ഇയാള്‍ നിരവധി ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു.  മാത്രമല്ല തന്‍റെ മകന്‍റെ ഹയാത്ത് ഹോട്ടലില്‍ വച്ചുനടത്തിയ മകന്‍റെ പിറന്നാള്‍ ആഘോഷത്തില്‍ അദ്ദേഹം പങ്കെടുക്കുകയും ചെയ്തിരുന്നു.


അതിനുശേഷമാണ് ഇയാള്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചതും മാര്‍ച്ച് 2 ന് ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇയാളുമായി സമ്പര്‍ക്കമുണ്ടായിരുന്ന 105 പേരെ ആരോഗ്യ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.


Also read: Corona: ഇറാനില്‍ നിന്നും 243 ഇന്ത്യാക്കാരെകൂടി നാട്ടിലെത്തിച്ചു


അതില്‍ 41 പേര്‍ ഡല്‍ഹിയിലുള്ളവരും 64 പേര്‍ ഡല്‍ഹിയ്ക്ക് പുറത്തുനിന്നുള്ളവരാണെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.


ഫെബ്രുവരി 22ന് ഇറ്റലിയില്‍ നിന്നെത്തിയ വ്യക്തിയാണ് രോഗവിമുക്തനായത്. നിരവധിയാളുകളുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന ഇയാള്‍ ഹയാത്ത് ഹോട്ടലില്‍ തന്റെ മകന്റെ പിറന്നാള്‍ ആഘോഷത്തിലും പങ്കെടുത്തിരുന്നു. മാര്‍ച്ച് 2നാണ് രോഗലക്ഷണം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാളെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്.


ഇയാളുമായി സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്നവരെ കണ്ടെത്താനായുള്ള പരിശ്രമത്തിലാണ് ഡല്‍ഹി ആരോഗ്യ വകുപ്പ്. നിലവില്‍ 105 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതില്‍ 41 പേര്‍ ഡല്‍ഹിയിലുള്ളവരാണെന്നും 64 പേര്‍ ഡല്‍ഹിക്കു പുറത്തു നിന്നുള്ളവരാണെന്നും അധികൃതര്‍ അറിയിച്ചു.