Corona: ഇറ്റലിയില്‍ കുടുങ്ങിയ 218 പേരെ ഇന്ത്യയിലെത്തിച്ചു

211 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ കൂടാതെ 7 പേരും അടങ്ങുന്ന സംഘത്തെയാണ് ഇന്നു രാവിലെ ഡല്‍ഹിയില്‍ എത്തിച്ചത്.  

Last Updated : Mar 15, 2020, 11:50 AM IST
Corona: ഇറ്റലിയില്‍ കുടുങ്ങിയ 218 പേരെ ഇന്ത്യയിലെത്തിച്ചു

മിലാന്‍: കൊറോണ (Covid19) വൈറസ് രാജ്യമെങ്ങും പടരുന്ന സാഹചര്യത്തില്‍ ഇറ്റലിയില്‍ കുടുങ്ങിക്കിടന്നിരുന്ന 218 ഇന്ത്യാക്കാരെ നാട്ടിലെത്തിച്ചു.

211 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ കൂടാതെ 7 പേരും അടങ്ങുന്ന സംഘത്തെയാണ് ഇന്നു രാവിലെ ഡല്‍ഹിയില്‍ എത്തിച്ചത്. കൊറോണ വൈറസ് മഹാമാരിയായ തുടരുന്ന ഈ സാഹചര്യത്തില്‍ ഇറ്റലി വിമാനങ്ങള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന്‍ എയര്‍ ഇന്ത്യ വിമാനത്തിലായിരുന്നു അവര്‍ ഡല്‍ഹിയില്‍ എത്തിയത്.

Also read: Corona: ഇറാനില്‍ നിന്നും 243 ഇന്ത്യാക്കാരെകൂടി നാട്ടിലെത്തിച്ചു

ഈ സാഹചര്യത്തില്‍ തങ്ങളെ ഇന്ത്യയില്‍ എത്താന്‍ സഹായിച്ച എയര്‍ ഇന്ത്യാ ടീമിനും ഇറ്റാലിയന്‍ അധികാരികള്‍ക്കും മിലാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രത്യേക നന്ദി അറിയിച്ചിട്ടുണ്ട്.

ഇക്കാര്യം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും, വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്.

 

 

 

ഇറാനില്‍ നിന്നും ഇന്നുരാവിലെ 243 ഇന്ത്യാക്കാരെയും ഡല്‍ഹിയില്‍ എത്തിച്ചിരുന്നു. ഇവരെ എല്ലാവരും 14 ദിവസത്തേയ്ക്ക് നിരീക്ഷണത്തിലായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 

Trending News