മുംബൈ: കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാരിനെ അട്ടിമറിച്ച ബിജെപിയുടെ നടപടിയെ വാനോളം പുകഴ്ത്തി ശിവസേന. 


COMMERCIAL BREAK
SCROLL TO CONTINUE READING

ശിവസേന സാമ്‌ന മുഖപത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് ബിജെപിയെ പ്രശംസിച്ചിരിക്കുന്നത്‌. സഖ്യ സര്‍ക്കാരിന്‍റെ പതനത്തിലൂടെ, കര്‍ണാടകയില്‍ ജനാധിപത്യം ഇപ്പോഴും നിലനില്‍ക്കുന്നെന്നാണ് തെളിയിക്കപ്പെട്ടിരിക്കുന്നത് എന്നായിരുന്നു സാമ്‌ന മുഖപത്രത്തില്‍ നല്‍കിയ ലേഖനത്തില്‍ പറയുന്നത്. 


കുമാരസ്വാമി സര്‍ക്കാരിന്‍റെ പതനത്തെ ആഘോഷമാക്കേണ്ടതാണ്, എന്നുപറയുന്ന മുഖപ്രസംഗത്തില്‍ മധ്യപ്രദേശിലും രാജസ്ഥാനിലും "ജനാധിപത്യം" വിജയിക്കുമെന്നും അവകാശപ്പെടുന്നുണ്ട്.


അതേസമയം, കര്‍ണാടകയില്‍ 105 സീറ്റ് നേടി ഏറ്റവും വലിയ' ഒറ്റക്കക്ഷിയായിരുന്നു ബിജെപി. എന്നാല്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാകാതെ അവര്‍ക്ക് അധികാരത്തില്‍ നിന്ന് മാറിനില്‍ക്കേണ്ടി വന്നു. 


എന്നാല്‍, അധികാരത്തിലേറിയ കുമാരസ്വാമിക്ക് ശക്തമായ ഒരു സര്‍ക്കാര്‍ നിലനിര്‍ത്തിക്കൊണ്ടുപോകാനോ, അംഗങ്ങളെ ഒപ്പം നിര്‍ത്താനോ സാധിച്ചില്ല, ഇതാണ് സര്‍ക്കാരിന്‍റെ പതനത്തിന് കാരണമായത്.


മധ്യപ്രദേശിലും രാജസ്ഥാനിലും "ജനഹിതം" തന്നെ നടപ്പിലാവുമെന്ന് വ്യക്തമാകുന്ന ഒരു സമയം വൈകാതെ വരുമെന്നും ശിവസേനയുടെ ലേഖനത്തില്‍ പറയുന്നു.