നോട്ട് നിരോധനം 4 പേരുടെ ജീവനെടുത്തെന്ന് അരുണ്‍ ജയ്റ്റ്ലി!!
നോട്ട് നിരോധനം നാല് പേരുടെ ജീവനെടുത്തിരുന്നുവെന്ന് അരുണ്‍ ജയ്റ്റ്ലി
നോട്ട് നിരോധനം നാല് പേരുടെ ജീവനെടുത്തിരുന്നുവെന്ന് അരുണ്‍ ജയ്റ്റ്ലി
ന്യൂഡല്‍ഹി: 2016ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കിയ നോട്ട് നിരോധനം നാല് പേരുടെ ജീവനെടുത്തെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. രാജ്യസഭയില്‍ എളമരം കരീം എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് ജയ്റ്റ്ലി ഇക്കാര്യം വ്യക്തമാക്കിയത്
നോട്ട് നിരോധനവുമായി ബന്ധപ്പെട്ടുണ്ടായ കാരണങ്ങളാല്‍ നാല് പേര് മരിച്ചു. മൂന്ന് ബാങ്ക് ജീവനക്കാരും ഒരു ഉപഭോക്താവുമാണ് മരിച്ചത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 44 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയെന്നും ജയ്റ്റ്ലി പറഞ്ഞു. കൂടാതെ, രാജ്യത്തിന്റെ വ്യവസായ മേഖലയിലും തൊഴില്‍ മേഖലയിലും നോട്ട് നിരോധനം സൃഷ്ടിച്ച ആഘാതം സംബന്ധിച്ച് സര്‍ക്കാര്‍ പഠനം നടത്തിയിട്ടില്ലെന്നും ജയ്റ്റിലി കൂട്ടിച്ചേര്‍ത്തു.