ന്യൂഡല്‍ഹി: 17ന് ഭോപ്പാലില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചു. 'സങ്കല്‍പ്പ യാത്ര'യില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത രാഹുല്‍ കോണ്‍ഗ്രസ്‌ അധികാരത്തിലെത്തിയാല്‍ വ്യാപം,  ഇ-ടെൻഡർ അഴിമതിക്കാര്‍ അഴിക്കുള്ളിലെത്തുമെന്നും പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാല്‍ തിരഞ്ഞെടുപ്പ് പ്രചരണം ആരഭിച്ചതിന് ശേഷ൦ നടന്ന മറ്റൊരു സംഭവമാണ് ഇപ്പോള്‍ മാധ്യമ ശ്രദ്ധ നേടിയിരിക്കുനത്. മധ്യപ്രദേശില്‍നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവും ഒരു ദശാബ്ദത്തോളം സംസ്ഥാന മുഖ്യമന്ത്രിയുമായിരുന്ന ദിഗ്വിജയ സിംഗാണ് കഥാപാത്ര൦. അദ്ദേഹത്തിന്‍റെ പേരില്‍ ആരംഭിച്ചിരിക്കുന്ന ഹാഷ് ടാഗ് ആണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. 


#Digvijay4CM എന്ന ഹാഷ് ടാഗ് ഇപ്പോള്‍ ട്വീറ്ററില്‍ മുന്‍പന്തിയില്‍ നില്‍ക്കുകയാണ്. അതായത് ഒരു ദശാബ്ദത്തോളം മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ദിഗ്വിജയ സിംഗിനെ വീണ്ടും മുഖ്യമന്ത്രിയായി കാണണമെന്ന് ആഗ്രഹിക്കുന്നവര്‍ ഏറെയെന്ന് ചുരുക്കം. 


എന്നാല്‍ ഈ സംഭവത്തോട് തികച്ചും തണുപ്പന്‍ പ്രതികരണമായിരുന്നു ദിഗ്വിജയ സിംഗിന്‍റെത്. ഇത് ആരംഭിച്ചത് ആരായാലും തന്‍റെ ഇഷ്ടത്തിന് വിപരീതമായാണ് പ്രവര്‍ത്തിച്ചത് എന്നദ്ദേഹം പറഞ്ഞു. പത്തുവര്‍ഷം സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന താന്‍ ഈ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥി അല്ല എന്ന കാര്യം തീര്‍ത്തു പറഞ്ഞു. ഒന്ന് പറയുകയും മറ്റൊന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ആളല്ല താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 


മുഖ്യമന്ത്രി സ്ഥാനത്തെയ്ക്ക് ഏറ്റവും മികച്ച കോൺഗ്രസ് സ്ഥാനാർത്ഥി ദിഗ്വിജയ് സിംഗ് തന്നെയെന്നാണ് സോഷ്യല്‍ മീഡിയ നല്കുന്ന സൂചനകള്‍ പരിശോധിച്ചാല്‍ വ്യക്തമാവുക. കാരണം ഒറ്റ ദിവസം കൊണ്ട് ഹാഷ് ടാഗ് നെത്യി പിന്തുണ തന്നെ ഉദാഹരണം. 


അതേസമയം, തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിലെ പോസ്റ്ററുകളില്‍നിന്നും ദിഗ്വിജയ സിംഗ് അപ്രത്യക്ഷമായിരുന്നുവന്നത് ഏറെ മാധ്യമശ്രദ്ധനേടിയിരുന്നു. അതിന് ശേഷം മണിക്കൂറുകള്‍ക്കകമാണ് #Digvijay4CM എന്ന ഹാഷ് ടാഗ് പുറത്തു വന്നത്. 


എന്തായാലും മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് പാര്‍ട്ടിക്കുള്ളിലും പാര്‍ട്ടികള്‍ തമ്മിലും ചൂടേറി വരികയാണ്‌...