പശ്ചിമ ബംഗാള്‍ ബിജെപി അദ്ധ്യക്ഷ സ്ഥാനത്ത് ദിലീപ് ഘോഷ് വീണ്ടും!
അടുത്തിടെയായി വിവാദ പ്രസ്താവനകളിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്ന ദിലീപ് ഘോഷ് തന്നെ പശ്ചിമ ബംഗാളില്‍ ബിജെപി അദ്ധ്യക്ഷനായി തുടരും.
കൊല്‍ക്കത്ത: അടുത്തിടെയായി വിവാദ പ്രസ്താവനകളിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്ന ദിലീപ് ഘോഷ് തന്നെ പശ്ചിമ ബംഗാളില്‍ ബിജെപി അദ്ധ്യക്ഷനായി തുടരും.
വ്യാഴാഴ്ചയാണ് ദിലീപ് ഘോഷിനെ അദ്ധ്യക്ഷനായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതായി പാര്‍ട്ടി നേതൃത്വം അറിയിച്ചത്.
പശ്ചിമ ബംഗാളില്‍ ബിജെപിയുടെ വളര്‍ച്ചയ്ക്ക് നിര്‍ണായക പങ്ക് വഹിച്ച നേതാവാണ് ദിലീപ് ഘോഷ്. ഇത് രണ്ടാം തവണയാണ് ദിലീപ് ഘോഷ് പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷ പദവിയില്‍ എത്തുന്നത്. 3 വര്‍ഷമാണ് അദ്ധ്യക്ഷന്റെ കാലാവധി. 6 വര്‍ഷം തുടര്‍ച്ചയായി ഒരു വ്യക്തിയ്ക്ക് ഈ പദവിയില്‍ തുടരാം.
2021ല്‍ പശ്ചിമ ബംഗാളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ദിലീപ് ഘോഷിനെ വീണ്ടും അദ്ധ്യക്ഷനാക്കിയത്.
അതേസമയം, പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രക്ഷോഭത്തില്‍ പൊതുമുതല്‍ നശിപ്പിക്കുന്നവരെ പട്ടിയെപ്പോലെ വെടിവച്ചു കൊല്ലണമെന്ന് അദ്ദേഹം നടത്തിയ പ്രസ്താവന വന്‍ വിവാദത്തിന് വഴി തെളിച്ചിരുന്നു.