ലക്നോ: ബനാറസ് ഹിന്ദു സര്‍വ്വകലാശാലയില്‍ ദളിത്‌ വിഭാഗങ്ങള്‍ക്ക് സംവരണമാകാമെങ്കില്‍ എന്തുകൊണ്ട് അലിഗഡ്, ജാമിയ മിലിയ സര്‍വ്വകലാശാലകളില്‍ സംവരണം അനുവദിക്കുന്നില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌. പ്രസ്തുത സര്‍വ്വകലാശാലകളില്‍ ദളിത്‌ സംവരണം ഏര്‍പ്പെടുത്താന്‍ സമുദായ സംഘടനാ പ്രവര്‍ത്തകര്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


COMMERCIAL BREAK
SCROLL TO CONTINUE READING

ദളിതര്‍ക്കെതിരേയുള്ള വിവേചനം ചോദ്യം ചെയ്യപ്പെടണം. അലിഗഡ്, ജാമിയ സര്‍വ്വകലാശാലകളിലെ ദളിത്‌ സംവരണം തര്‍ക്ക വിഷയമായി തുടരുകയാണ്. ബിജെപിയാണ്‌ സംവരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുന്നിട്ടുനില്‍ക്കുന്നതെന്നും യോഗി കൂട്ടിച്ചേര്‍ത്തു.


കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ രണ്ട് സര്‍വ്വകലാശാലകളിലും സംവരണ സീറ്റുകള്‍ അനുവദിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. കേന്ദ്രസര്‍ക്കാര്‍ ചട്ടമനുസരിച്ച് സര്‍ക്കാര്‍ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിര്‍ബന്ധമായി സംവരണം ഏര്‍പ്പെടുത്തണമെന്ന് വ്യവസ്ഥയുള്ളതായും ബിജെപി ചൂണ്ടിക്കാണിക്കുന്നു.