Bhopal: വിവാദ പരാമര്‍ശങ്ങളില്‍ നിന്ന്  നേതാക്കള്‍ അകന്നു നില്‍ക്കണമെന്ന പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശത്തിന് പുല്ലുവില,  വീണ്ടും  ഗോഡ്സെയെ പ്രശംസിച്ച്  ഭോപ്പാലില്‍നിന്നുള്ള BJP MP പ്രഗ്യാ സിംഗ് ​ ഠാക്കൂര്‍...


COMMERCIAL BREAK
SCROLL TO CONTINUE READING

ഗോഡ്​സെയെപ്പോലുള്ള ദേശസ്​നേഹികളെ കോണ്‍ഗ്രസ്‌  തീവ്രവാദിയായി ചിത്രീകരിക്കുന്നു എന്നായിരുന്നു  പ്രഗ്യാ സിംഗ് ​ ഠാക്കൂറിന്‍റെ  (Pragya Singh Thakur) വിമര്‍ശനം.


ഗോഡ്​സെയേപ്പോലുള്ള  (Godse) ദേശസ്​നേഹികളെ കോണ്‍ഗ്രസ്​ അപമാനിക്കുന്നു.   പണ്ടുമുതലേ കോണ്‍ഗ്രസ്​ ഇങ്ങിനെ ചെയ്​തിരുന്നു, പ്രഗ്യ പറഞ്ഞു.  ഗോഡ്സെയെ ഇന്ത്യയിലെ 'ആദ്യത്തെ തീവ്രവാദി' എന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ്​  സിംഗ്  (Digvijay Singh) വിശേഷിപ്പിച്ചതിനോട്​ പ്രതികരിക്കുകയായിരുന്നു പ്രഗ്യ


'കോണ്‍ഗ്രസ്  (Congress)എപ്പോഴും  ദേശസ്‌നേഹികളെ അപമാനിക്കുകയാണ്​. അവരെ 'കുങ്കുമ തീവ്രവാദികള്‍' എന്നാണ്​ കോണ്‍ഗ്രസ്​ വിളിക്കുന്നത്​. ഇതിനേക്കാള്‍ മോശമായ പ്രയോഗമില്ല. ഈ വിഷയത്തില്‍ കൂടുതല്‍ ഒന്നും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല', ദിഗ്‌വിജയ് സിംഗിന്‍റെ പരാമര്‍ശത്തെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ പ്രഗ്യ  മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു


2019 മെയില്‍  നടന്ന ലോകസഭ തിരഞ്ഞെടുപ്പിനിടെയിലും പ്രഗ്യ ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു.  പരാമര്‍ശം വിവാദമായതോടെ   പാര്‍ട്ടി നേതൃത്വം പ്രഗ്യയ്ക്ക് താക്കീത് നല്‍കിയിരുന്നു. കൂടാതെ, പ്രധാനമന്ത്രിയും  (PM Modi) ഇത്തരത്തിലുള്ള പരാമര്‍ശങ്ങളില്‍ നിന്ന്  നേതാക്കള്‍ അകന്നു നില്‍ക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു.  എന്നാല്‍, പ്രഗ്യ പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കുകയാണ്


ഭോപ്പാലില്‍ നിന്നുള്ള  BJP എംപിയായ  പ്രഗ്യ  2008ലെ മാലേഗാവ് സ്ഫോടനക്കേസില്‍ വിചാരണ നേരിടുകയാണ്. 


അടുത്തിടെ ഗ്വാളിയറില്‍ ഗോഡ്സെയുടെ പേരില്‍ പഠന കേന്ദ്രം ഹിന്ദു മഹാസഭ തുറന്നെങ്കിലും ജില്ലാ ഭരണകൂടത്തിന്‍റെ ഇടപെടലിനെ തുടര്‍ന്ന് രണ്ട് ദിവസത്തിന് ശേഷം അടച്ചു. ലൈബ്രറിയ്ക്കുള്ളിലെ പുസ്തകങ്ങളും മറ്റും പിടിച്ചെടുക്കുകയും ചെയ്തു. നേരത്തെ ലൈബ്രറിയ്ക്കെതിരെ പ്രതിഷേധവുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.


Also read:  Makar Sankranti: ഗൊരഖ്‌നാഥ് ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി Yogi Adityanath


മധ്യപ്രദേശിലെ ഗ്വാളിയോറിലെ ഹിന്ദു മഹാസഭയുടെ ഓഫീസിലായിരുന്നു ലൈബ്രറി. ലൈബ്രറി തുടങ്ങിയതിന് ശേഷം നിരവധി പരാതികള്‍ ലഭിച്ചെന്ന് ഗ്വാളിയോര്‍ എസ്.പി അമിത് സംഗി പറഞ്ഞു. ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്ന് ഭയന്ന് പ്രദേശത്ത് 144 പ്രഖ്യാപിച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.