Makar Sankranti: ഗൊരഖ്‌നാഥ് ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി Yogi Adityanath

മകര സംക്രാന്തിയോടനുബന്ധിച്ചുള്ള വിശേഷാൽ പൂജയിൽ പങ്കെടുക്കാനാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്.     

Written by - Zee Malayalam News Desk | Last Updated : Jan 14, 2021, 02:28 PM IST
  • രാജ്യമൊട്ടാകെ വിവിധ പേരുകളിൽ ഇന്ന് മകരസംക്രാന്തി ആഘോഷിക്കപ്പെടുന്നുവെന്ന് യോഗി.
  • ഉത്തരേന്ത്യയിൽ സംക്രാന്തി എന്ന പേരിലും ദക്ഷിണേന്ത്യയിൽ പൊങ്കൽ എന്ന പേരിലും അസമിൽ ബിഹു എന്ന പേരിലുമാണ് ജനങ്ങൾ മകരസംക്രാന്തി ആഘോഷിക്കുന്നത്.
  • കൊറോണ മഹാമാരിക്കിടയിൽ പ്രോട്ടോകോളുകൾ പാലിച്ചായിരിക്കണം തീർത്ഥാടകർ ക്ഷേത്രത്തിൽ ദർശനത്തിനായി എത്തേണ്ടതെന്നും യോഗി നിർദ്ദേശിച്ചിട്ടുണ്ട്.
Makar Sankranti: ഗൊരഖ്‌നാഥ് ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി Yogi Adityanath

ലഖ്നൗ:  മകരസംക്രമ ദിനമായ ഇന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗൊരഖ്‌നാഥ് ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി. മകര സംക്രാന്തിയോടനുബന്ധിച്ചുള്ള വിശേഷാൽ പൂജയിൽ പങ്കെടുക്കാനാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്.   പ്രാർത്ഥനയ്ക്ക് ശേഷം ജനങ്ങൾക്ക് മകരസംക്രാന്തി ആശംസകളും അദ്ദേഹം നേർന്നു.

മാത്രമല്ല രാജ്യമൊട്ടാകെ വിവിധ പേരുകളിൽ ഇന്ന് മകരസംക്രാന്തി (Makar Sankranti) ആഘോഷിക്കപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.  ഉത്തരേന്ത്യയിൽ സംക്രാന്തി എന്ന പേരിലും ദക്ഷിണേന്ത്യയിൽ പൊങ്കൽ (Pongal) എന്ന പേരിലും അസമിൽ ബിഹു എന്ന പേരിലുമാണ് ജനങ്ങൾ മകരസംക്രാന്തി ആഘോഷിക്കുന്നതെന്നും യോഗി പറഞ്ഞു. 

Also Read: സൂര്യൻ മകര രാശിയിലേക്ക്; ഓരോ നക്ഷത്രക്കാരുടേയും രാശിമാറ്റം നോക്കാം.. 

സൂര്യദേവന്റെ ദിനമായ  മകരസംക്രാന്തി ദിനത്തിൽ തീർത്ഥാടകർക്ക് സൂര്യദേവന് പ്രണാമം അർപ്പിക്കാനും മറ്റ് പൂജ്യകൾക്കുമുള്ള എല്ലാ സജ്ജീകരണങ്ങളും ഗൊരഖ്‌നാഥ് ക്ഷേത്രത്തിൽ (Gorakhnath Temple) ഒരുക്കിയിട്ടുണ്ടെന്ന് യോഗി ആദിത്യനാഥ് (Yogi Adityanath) പറഞ്ഞു.  

കൊറോണ മഹാമാരി പടർന്നുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ കൊറോണ പ്രോട്ടോകോളുകൾ പാലിച്ചായിരിക്കണം തീർത്ഥാടകർ ക്ഷേത്രത്തിൽ ദർശനത്തിനായി എത്തേണ്ടതെന്നും യോഗി നിർദ്ദേശിച്ചിട്ടുണ്ട്. കൂടാതെ ക്ഷേത്രത്തിലെത്തുന്നവർ നിർബന്ധമായും മാസ്‌ക് (Mask) ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിക്കുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News