ചെന്നൈ: ഡിഎംകെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് എം. കെ സ്‌റ്റാലിന്‍ പത്രിക സമര്‍പ്പിച്ചു. 65 ജില്ലാ സെക്രട്ടറിമാരുടെ പിന്തുണയോടെയാണ് സ്റ്റാലിന്‍ പത്രിക സമര്‍പ്പിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

എഴുതി തയ്യാറാക്കിയ പത്രിക മറീന ബീച്ചില്‍ കരുണാനിധിയുടെ സമാധിയ്ക്ക് മുന്‍പാകെ വെച്ച് അനുഗ്രഹം തേടിയ ശേഷമാണ് സ്റ്റാലിന്‍ പത്രിക സമര്‍പ്പിക്കാനായി പാര്‍ട്ടി ആസ്ഥാനത്തെത്തിയത്.


സ്റ്റാലിന്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുമെങ്കിലും ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ മാത്രമേ പ്രഖ്യാപനം ഉണ്ടാവുകയുള്ളൂ. ചൊവ്വാഴ്ചയാണ് ഡിഎംകെയുടെ ജനറല്‍ കൗണ്‍സില്‍ യോഗം.


പത്രിക സമര്‍പ്പണത്തിനുളള അവസാന ദിനമായ ഇന്നുവരെ സ്‌റ്റാലിനെതിരെ മറ്റാരും പത്രിക സര്‍മര്‍പ്പിച്ചിട്ടില്ല. നിലവില്‍ ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്റാണ് സ്‌റ്റാലിന്‍.


സ്റ്റാലിനൊപ്പം ട്രഷറര്‍ സ്ഥാനത്തേക്ക് മുതിര്‍ന്ന നേതാവ് ദുരൈ മുരുകനും പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. 


അതേസമയം ഡിഎംകെയിലേക്കുളള മടങ്ങിവരവ് ലക്ഷ്യമിട്ട് അഴിഗിരി റാലിക്കൊരുങ്ങുകയാണ്. ഡിഎംകെയ്‌ക്കുള്ള മുന്നറിയിപ്പ് എന്നാണ് സെപ്‌തംബര്‍ അഞ്ചിന് നടക്കുന്ന റാലിയെ അഴഗിരി വിശേഷിപ്പിച്ചിരിക്കുന്നത്‌.