ന്യൂഡല്‍ഹി : കേന്ദ്ര സര്‍വ്വീസിരിക്കുന്ന ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം  ഇനി മുതല്‍ 65 വയസ്. പുതിയ തീരുമാനം ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും. പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ നേരിട്ട്  ഇക്കാര്യം  അറിയിച്ചു.പുതിയ തീരുമാനം നിലവില്‍ വരുന്നതോടെ യോഗ്യതയും അനുഭവ സമ്പത്തുമുള്ള ഡോക്ടര്‍മാരുടെ സേവനം പൗരന്മാര്‍ക്കു ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.


രാജ്യത്തെ ആരോഗ്യ മേഖലയ്ക്ക് ഇത് ഏറെ ഗുണം ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നഡ്ഡയും പ്രതികരിച്ചു.കഴിഞ്ഞ ദിവസം സഹാറന്‍പൂരില്‍ നടന്ന ഒരു റാലിക്കിടെയാണ് കേന്ദ്ര സര്‍വ്വീസിലുള്ള ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായത്തെ സംബന്ധിച്ച് വ്യക്തമായ തീരുമാനം ക്യാബിനറ്റ് കൈക്കൊള്ളുമെന്ന് മോദി പ്രതകരിച്ചിരുന്നത്. പുതിയ തീരുമാനം രാജ്യത്തെ 4000 ഡോക്ടര്‍മാര്‍ക്കാണ് ഗുണകരമാവുക.