ഭോപ്പാല്‍: ഭോപ്പാല്‍ ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി പ്രഗ്യാ സിംഗ് ഠാക്കൂറിന് ആശ്വസിക്കാം...  


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രഗ്യാ സിംഗിനെ അയോഗ്യയാക്കാനുള്ള അധികാരം എന്‍.ഐ.എ കോടതിയ്ക്കില്ലെന്നും ഈ വിഷയത്തില്‍ തീരുമാനം തിരഞ്ഞെടുപ്പ് കമ്മീഷന് കൈക്കൊള്ളാമെന്നും എന്‍.ഐ.എ. വിഷയം തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ അധികാര പരിധിയില്‍ വരുന്നതാണെന്നും തങ്ങള്‍ക്ക് പ്രത്യേക നിലപാടില്ലെന്നുമാണ് എന്‍.ഐ.എ അറിയിച്ചത്. പ്രഗ്യാ സിംഗ് ഠാക്കൂറിന് ജാമ്യം അനുവദിച്ചത് എന്‍.ഐ.എ കോടതിയല്ല എന്നും തെറ്റായ സ്ഥലത്താണ് പരാതി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നതെന്നും എന്‍.ഐ.എ കോടതി ചൂണ്ടിക്കാട്ടി. 


മാലേഗാവ് ഭീകരാക്രമണക്കേസില്‍ യു.എ.പി.എ കുറ്റം ചുമത്തപ്പെട്ട പ്രഗ്യാ സിംഗ് ഠാക്കൂര്‍ മത്സരിക്കുന്നതിനെ ചോദ്യം ചെയ്ത് ഇരയുടെ പിതാവ് എന്‍.ഐ.എ കോടതിയില്‍ നല്‍കിയ ഹരജിയിലാണ് എന്‍.ഐ.എയുടെ മറുപടി.


സ്ഥാനാര്‍ഥിത്വം ന്യായീകരിച്ച പ്രഗ്യാ സിംഗ്, പരാതി രാഷ്ട്രീയ പ്രേരിതമെന്ന് കാണിച്ച് എന്‍.ഐ.എ കോടതിയില്‍ മറുപടി നല്‍കി. പരാതി രാഷ്ട്രീയപ്രേരിതവും പ്രസിദ്ധി ആഗ്രഹിച്ചുള്ളതുമാണെന്നുമായിരുന്നു പ്രഗ്യാ സിംഗ് നല്‍കിയ മറുപടി. 


2008ലാണ് രാജ്യത്തെ നടുക്കിയ മാലേഗാവ് സ്ഫോടനം നടക്കുന്നത്. 7 പേര്‍ കൊല്ലപ്പെടുകയും 100ലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കാവി ഭീകരത എന്നാണ് ഭരണകൂടം സ്ഫോടനത്തെ വിശേഷിപ്പിച്ചത്. സാധ്വി പ്രഗ്യാ സിംഗ് ഠാക്കൂര്‍‍, കേണല്‍ പുരോഹിത് എന്നിവരായിരുന്നു പ്രധാന പ്രതികള്‍. ഇരുവരും ഇപ്പോള്‍ ജാമ്യത്തിലാണ്. 


മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദ്വിഗ് വിജയ് സിംഗാണ് ഭോപ്പാലിലെ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി.