ന്യൂഡൽഹി: ഡൽഹിയിൽ ശക്തമായ പൊടിക്കാറ്റും മഴയും ഉണ്ടാകാൻ സാധ്യതയെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. വരും മണിക്കൂറുകളില്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അൻപത് മുതൽ എഴുപത് കിലോമീറ്റർ വേഗത്തിൽ കാറ്റടിക്കുമെന്നാണ് മുന്നറിയിപ്പ്. ഡല്‍ഹിക്ക് പുറമെ, ഹരിയാന, ഉത്തർപ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും  പൊടിക്കാറ്റ് ആഞ്ഞടിക്കാൻ സാധ്യതയുണ്ട്. 


പൊടിക്കാറ്റുമൂലം ഉത്തർപ്രദേശിലും രാജസ്ഥാനിലും നൂറിലധികം പേർ മരണപ്പെട്ടിരുന്നു. ജാഗ്രത പാലിക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് കേന്ദ്രം ആവശ്യപ്പെട്ടു.